20 വർഷം രാജ്യത്തിനായി കളിച്ചതൊക്കെ വെറുതെയായി, രാജ്യസ്‌നേഹം പോലും ചോദ്യം ചെയ്യപ്പെടുന്നു; പവാറിന്റെ ആരോപണങ്ങളോട് മിതാലിയുടെ പ്രതികരണം

  • 66
    Shares

മിതാലി രാജ് പിടിവാശിക്കാരിയാണെന്നും ടീമിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നയാളാണെന്നുമുള്ള പരിശീലകൻ രമേശ് പവാറിന്റെ ആരോപണങ്ങളിൽ പ്രതികരണവുമായി മിതാലി രാജ്. ട്വിറ്റർ വഴിയാണ് മിതാലിയുടെ പ്രതികരണം. കടുത്ത വേദനയിലാണ് താനിതെഴുതുന്നതെന്നാണ് മിതാലി പറയുന്നത്.

കളിയോടുള്ള സമർപ്പണവും 20 വർഷം രാജ്യത്തിനായി കളിച്ചതുമൊക്കെ വെറുതെയായി. എന്റെ രാജ്യസ്‌നേഹം പോലും ചോദ്യം ചെയ്യപ്പെടുകയാണ്. എന്റെ പ്രതിഭക്ക് നേരെ പോലും സംശയം ഉയർന്നിരിക്കുന്നു. ജീവിതത്തിലെ ഏറ്റവും കറുത്ത ദിനമാണിത്. മിതാലി ട്വിറ്ററിൽ കുറിച്ചു

ഓപണറാക്കിയില്ലെങ്കിൽ വിരമിക്കുമെന്ന് മിതാലി ഭിഷണി മുഴക്കിയിരുന്നതായി പവാർ ബിസിസിഐക്ക് നൽകിയ റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. ടി20 വനിതാ ലോകകപ്പ് സെമിയിൽ നിന്ന് മിതാലിയെ ഒഴിവാക്കിയ സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇവിടെ വരെ എത്തിനിൽക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *