ടീമിൽ നിന്നൊഴിവാക്കിയത് തളർത്തി; മിതാലി വിരമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്

  • 184
    Shares

വനിതാ ടി20 ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ നിന്ന് മിതാലി രാജിനെ ഒഴിവാക്കിയതിനെ തുടർന്നുള്ള വിവാദങ്ങൾ തുടരവെ താരം വിരമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ടീമിൽ നിന്ന് ഒഴിവാക്കിയത് താരത്തെ മാനസികമായി തളർത്തിയെന്നും കളി മതിയാക്കാനൊരുങ്ങുകയാണെന്നും മിതാലിയുടെ അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു

ഇത്തരമൊരു അവസരത്തിൽ ടീമിൽ തുടരാനാകില്ലെന്നാണ് മിതാലി തനിക്ക് അടുപ്പമുള്ളവരോട് വ്യക്തമാക്കിയിരിക്കുന്നത്. മിതാലിയെ ടീമിൽ നിന്നൊഴിവാക്കിയ സംഭവത്തിൽ സൗരവ് ഗംഗുലി അടക്കമുള്ള ഇതിഹാസ താരങ്ങൾ രൂക്ഷമായി വിമർശനം ഉന്നയിച്ചിരുന്നു.

മിതാലിയെ ഒഴിവാക്കിയ മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് ദയനീയമായി പരാജയപ്പെടുകയും ലോകകപ്പിൽ നിന്ന് പുറത്താകുകയും ചെയ്തിരുന്നു. മിതാലിയെ ഒഴിവാക്കിയതിൽ ഒട്ടും ഖേദമില്ലെന്നും ടീമിന് വേണ്ടിയാണ് അത്തരമൊരു നടപടി ചെയ്തതുമെന്നുമായിരുന്നു ക്യാപ്റ്റൻ ഹർമൻപ്രീത് ന്യായീകരിച്ചിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *