ഒരു നൈസ് പ്രതികാരം: കോട്‌റലിനെ സല്യൂട്ട് നൽകി യാത്രയാക്കി മുഹമ്മദ് ഷമി

ലോകകപ്പിൽ ഏറ്റവും ശ്രദ്ധയേറിയ ആഘോഷങ്ങളിലൊന്നായിരുന്നു വിൻഡീസ് താരം ഷെൽഡൽ കോട്‌റലിന്റെ സല്യൂട്ട്. വിക്കറ്റ് നേടുമ്പോഴായിരുന്നു വേറിട്ട ആഘോഷം കോട്‌റൽ നടത്തിയിരുന്നത്. ഓരോ വിക്കറ്റ് നേടുമ്പോഴും ബാറ്റ്‌സ്മാന് സല്യൂട്ട് നൽകിയായിരുന്നു കോട്‌റൽ യാത്രയാക്കിയിരുന്നത്.

ഇന്നലെ ഇന്ത്യക്കെതിരായ മത്സരത്തിൽ മുഹമ്മദ് ഷമിയുടെ വിക്കറ്റ് വീഴ്ത്തിയപ്പോഴും കോട്‌റൽ സല്യൂട്ട് നൽകിയിരുന്നു. എന്നാൽ മുഹമ്മദ് ഷമി ഇതിന് മധുര പ്രതികാരം തീർക്കുകയും ചെയ്തു.

മത്സരത്തിലെ 30ാം ഓവറിൽ ചാഹലിന്റെ പന്തിൽ എൽ ബി ഡബ്ല്യു ആയാണ് കോട്‌റൽ പുറത്തായത്. ഈ സമയത്താണ് കോട്‌റലിനെ അനുകരിച്ച് ഷമി സല്യൂട്ട് നൽകി യാത്രയാക്കിയത്. കോഹ്ലിയും ഇതോടൊപ്പം സല്യൂട്ട് നൽകുന്നതും ആരാധകരെ ചിരിപ്പിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *