ആഷസ് പരമ്പരക്കിടെ ഓസീസ് താരം തന്നെ ഒസാമ എന്നു വിളിച്ചു; വെളിപ്പെടുത്തലുമായി മൊയിൻ അലി

  • 33
    Shares

2015 ആഷസ് പരമ്പരക്കിടെ ഓസ്‌ട്രേലിയൻ ടീമംഗം തന്നെ ഒസാമ എന്നുവിളിച്ച് വംശീയമായി അധിക്ഷേപിച്ചിരുന്നുവെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് താരം മൊയിൻ അലി. കാർഡിഫ് ടെസ്റ്റിനിടെയായിരുന്നു സംഭവം. ദി ടൈംസ് പ്രസിദ്ധീകരിക്കുന്ന ആത്മകഥാ പരമ്പരയിലാണ് മൊയിൻ അലിയുടെ ഗുരുതര ആരോപണം

തന്നെ ഒസാമ എന്ന് വിളിച്ചതോടെ കളിയിലുള്ള ശ്രദ്ധ നഷ്ടപ്പെട്ടു. ഇത്രയും ഭീകരമായ വിവേചനം അതുവരെ നേരിട്ടിട്ടില്ലായിരുന്നു. വംശീയമായി നിന്ദിച്ചതുപോലെ തോന്നി. ഒരു ഓസീസ് താരം എന്റെ അടുക്കൽ വന്ന് ഒസാമ അതൊന്നു എടുക്കു എന്നാവശ്യപ്പെട്ടു.

ഇംഗ്ലണ്ട് കോച്ചായ ട്രെവർ ബെയ്‌ലിസ് ഓസീസ് കോച്ചായ ദാരൻ ലേമാന്റെ ശ്രദ്ധയിൽ ഇക്കാര്യം പെടുത്തി. ലേമാൻ ആ താരത്തോട് ചോദിച്ചപ്പോൾ അയാൾ അത് നിഷേധിക്കുകയായിരുന്നുവെന്നും മൊയിൻ അലി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *