ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരം സച്ചിനോ കോഹ്ലിയോ അല്ല; ഞെട്ടിപ്പിക്കുന്ന സർവേ

  • 342
    Shares

രാജ്യത്ത് ഏറ്റവുമധികം ആരാധകരുള്ള താരം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറോ, ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയോ അല്ലെന്ന് സർവേ ഫലം. സച്ചിനെയും കോഹ്ലിയെയും മറ്റ് താരങ്ങളെയും മറികടന്ന് മഹേന്ദ്ര സിംഗ് ധോണിയാണ് ഈ നേട്ടം സ്വന്തമാക്കിയത്.

യുഗൗ നടത്തിയ സർവേയിലാണ് സച്ചിനേക്കാൾ ആരാധക ബാഹുല്യം ധോണിക്കുണ്ടെന്ന് വ്യക്തമായത്. സർവേയിൽ 7.7 ശതമാനം പോയിന്റാണ് ധോണി നേടിയത്. അതേസമയം സച്ചിന് 6.8 ശതമാനവും കോഹ്ലിക്ക് 4.8 ശതമാനവും പോയിന്റ് മാത്രമാണ് ലഭിച്ചത്. ഓൺലൈൻ വോട്ടെടുപ്പിൽ നാല് ദശലക്ഷം ആളുകളാണ് പങ്കെടുത്തത്.

മഹേന്ദ്ര സിംഗ് ധോണിയുടെ നായകത്വത്തിലാണ് ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് രണ്ടാമതും സ്വന്തമാക്കുന്നത്. ഇതിന് മുമ്പായി ടി20 ലോകകപ്പും ധോണി ഇന്ത്യക്കായി നേടിയിരുന്നു. കൂടാതെ ടെസ്റ്റ് ടീമിൽ ഇന്ത്യ ഒന്നാമത് എത്തിയതും ധോണിയുടെ ക്യാപ്റ്റൻസിയിലായിരുന്നു. സച്ചിനും ദ്രാവിഡിനും ഗാംഗുലിക്കും ശേഷം ഏകദിനത്തിൽ പതിനായിരം റൺസ് തികച്ച ഇന്ത്യൻ താരവും എം എസ് ധോണിയാണ്.

ഇംഗ്ലണ്ട് പരമ്പരയിലെ മോശം പ്രകടനത്തിന്റെ പേരിൽ ഏറെ പഴി കേൾക്കുന്ന സമയത്ത് തന്നെയാണ് ധോണിക്ക് സന്തോഷം പകരുന്ന സർവേ ഫലവും വരുന്നത്. ധോണി വിരമിക്കണമെന്ന ആവശ്യം പല ഭാഗത്തു നിന്നുമായി ഉയരുന്നുമുണ്ട്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *