ഹൈദരാബാദിൽ ധോണി-ജാദവ് ഷോ; ഓസ്‌ട്രേലിയയെ ഇന്ത്യ ആറ് വിക്കറ്റിന് തകർത്തു

Loading...
  • 253
    Shares

ഹൈദരാബാദിൽ നടന്ന ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. ഓസീസ് ഉയർത്തിയ വിജയലക്ഷ്യമായ 237 റൺസ് ഇന്ത്യ 10 ബോൾ ബാക്കി നിൽക്കെ മറികടന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 7 വിക്കറ്റ് നഷ്ടത്തിൽ 236 റൺസെടുത്തു. ഇന്ത്യ 48.2 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 240 റൺസെടുത്തു.

പതർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോർ ബോർഡിൽ നാല് റൺസ് പിറന്നപ്പോഴേക്കും ധവാൻ പുറത്തായി. പിന്നീട് കോഹ്ലിയും രോഹിതും ചേർന്ന് സ്‌കോർ 80ൽ എത്തിച്ചു. 45 പന്തിൽ 44 റൺസുമായി ക്രീസിൽ നിലയുറപ്പിച്ചിരുന്ന കോഹ്ലി വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്തായി. തൊട്ടുപിന്നാലെ 37 റൺസെടുത്ത രോഹിതും 13 റൺസെടുത്ത അമ്പട്ടി റായിഡുവും പുറത്തായതോടെ ഇന്ത്യ 23.3 ഓവറിൽ 99 റൺസിന് 4 വിക്കറ്റ് എന്ന നിലയിലേക്ക് വീണു

തോൽവിയെ കണ്ട നിമിഷങ്ങളിൽ നിന്നും ധോണിയും കേദാർ ജാദവും ചേർന്ന് ഇന്ത്യയെ വിജയതീരം വരെ അടുപ്പിക്കുകയായിരുന്നു. തുടക്കത്തിൽ ശ്രദ്ധയോടെ കളിച്ചുതുടങ്ങിയ ഇവർ അവസാന ഘട്ടമാകുമ്പോഴേക്കും ബാറ്റിംഗിന്റെ വേഗത വർധിപ്പിച്ചു. കളി തീരുമ്പോൾ ധോണി 72 പന്തിൽ ആറ് ഫോറും ഒരു സിക്‌സും സഹിതം 59 റൺസുമായും 87 പന്തിൽ ഒു സിക്‌സും ഒമ്പത് ഫോറും സഹിതം 81 റൺസുമായി ജാദവും പുറത്താകാതെ നിന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *