ധോണിക്ക് വീണ്ടും നായകന്റെ കുപ്പായം; അഫ്ഗാൻ ആദ്യം ബാറ്റ് ചെയ്യും

  • 154
    Shares

മഹേന്ദ്രസിംഗ് ധോണിക്ക് വീണ്ടും നായകന്റെ ചുമതല. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയെ നയിക്കുന്നത് മഹേന്ദ്രസിംഗ് ധോണിയാണ്. നായകൻ രോഹിത് ശർമക്കും ഉപനായകൻ ശിഖർ ധവാനും വിശ്രമം നൽകി കൊണ്ടാണ് അഫ്ഗാനെതിരായ മത്സരത്തിൽ ഇന്ത്യ ഇറങ്ങുന്നത്.

ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. തുടർച്ചയായ അഞ്ചാം വിജയമാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. രോഹിത്, ധവാൻ, ഭുവനേശ്വർകുമാർ, ഭുംറ തുടങ്ങിയ പ്രമുഖ താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ചാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്.

ടീം: കെ എൽ രാഹുൽ, അമ്പട്ടി റായിഡു, മനീഷ് പാണ്ഡെ, എം എസ് ധോണി, ദിനേശ് കാർത്തിക്, കേദാർ ജാദവ്, രവീന്ദ്ര ജഡേജ, ചാഹർ, സിദ്ധാർഥ് കൗൾ, കുൽദീപ് യാദവ്, ഖലീൽ അഹമ്മദ്‌

Leave a Reply

Your email address will not be published. Required fields are marked *