ധോണിയുടെ മെല്ലപ്പോക്ക് മറ്റുള്ളവരെയും സമ്മർദത്തിലാക്കുന്നു; രൂക്ഷവിമർശനവുമായി ഗൗതം ഗംഭീർ
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിക്കെതിരായ വിമർശനങ്ങളേറുന്നു. മുൻ താരം ഗൗതം ഗംഭീറും ധോണിക്കെതിരെ ആഞ്ഞടിച്ച് രംഗത്തുവന്നു. ധോണിയുടെ മെല്ലെപ്പോക്ക് മറ്റുള്ള ബാറ്റ്സ്മാൻമാരെ പോലും സമ്മർദത്തിലാക്കുന്നുവെന്ന് ഗംഭീർ ചൂണ്ടിക്കാട്ടി
ഒരുപാട് പന്തുകൾ ധോണി പാഴാക്കുകയാണ്. ധോണി ഇങ്ങനെ ബാറ്റ് ചെയ്യുന്നത് മുമ്പ് കണ്ടിട്ടില്ല. അദ്ദേഹം കുറച്ചുകൂടി ആക്ടീവായി ബാറ്റ് ചെയ്യണം. ഇംഗ്ലീഷ് സ്പിന്നർമാരുടെ ബോളിംഗ് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചതു പോലെ തന്നെ ധോണിയുടെ ബാറ്റിംഗും ഇന്ത്യൻ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്.
രണ്ടാം ഏകദിനത്തിലും ധോണിയുടെ മെല്ലെപ്പോക്ക് ബാറ്റിംഗ് വലിയ വിമർശനങ്ങൾ വിളിച്ചുവരുത്തിയിരുന്നു. 59 പന്തിൽ നിന്ന് 37 റൺസാണ് രണ്ടാം ഏകദിനത്തിൽ ധോണി നേടിയത്. ഇന്നലെ നടന്ന മത്സരത്തിൽ 66 പന്തുകൾ നേരിട്ട ധോണി 42 റൺസ് മാത്രമാണ് സ്കോർ ചെയ്തത്.