കീപ്പിംഗ് ഗ്ലൗസിലെ ബലിദാൻ ചിഹ്നം: ധോണിക്ക് ബിസിസിഐയുടെ പിന്തുണ; നിലപാട് കടുപ്പിച്ച് ഐസിസി

Loading...

കരസേനയുടെ ബലിദാൻ ചിഹ്നമുള്ള കീപ്പിംഗ് ഗൗസ് അണിഞ്ഞ് കളിക്കാനിറങ്ങിയ മഹേന്ദ്ര സിംഗ് ധോണിക്ക് ബിസിസിഐയുടെ പിന്തുണ. ഈ ചിഹ്നം രേഖപ്പെടുത്തിയ ഗൗസുമായി കളിക്കാനിറങ്ങരുതെന്ന് ഐസിസി ധോണിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബിസിസിഐ പിന്തുണ നൽകി രംഗത്തുവന്നിരിക്കുന്നത്.

അടുത്ത മത്സരത്തിലും ഇതേ ഗൗസ് അണിഞ്ഞ് കളിക്കാനിറങ്ങാൻ അനുവാദം തേടി ഐസിസിക്ക് ബിസിസിഐ കത്തയച്ചു. സിഒഎ തലവൻ വിനോദ് റായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മതപരമോ, വാണിജ്യപരമോ ആയ ഒന്നും തന്നെ ഗൗസിലില്ലെന്നും രാജ്യത്തിന്റെ അഭിമാനം സംബന്ധിച്ച കാര്യമാണതെന്നും ഐപിഎൽ ചെയർമാൻ രാജീവ് ശുക്ലയും ഐസിസിയെ അറിയിച്ചിട്ടുണ്ട്.

ഐസിസിയുടെ നടപടിക്കെതിരെ നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്. ബലിദാൻ ചിഹ്നമുള്ള ഗ്ലൗസ് അണിയാൻ അനുവദിച്ചില്ലെങ്കിൽ ഇന്ത്യ ലോകകപ്പ് ബഹിഷ്‌കരിക്കണമെന്നതടക്കമുള്ള ആവശ്യമാണ് നിരവധി പേർ ഉയർത്തുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *