ധോണി വിരമിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ; നിഷേധിച്ച് രവിശാസ്ത്രി

Loading...
  • 135
    Shares

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തെ തുടർന്ന് മഹേന്ദ്ര സിംഗ് ധോണി ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചേക്കുമെന്ന് വാർത്തകൾ. മൂന്നാം ഏകദിനത്തിന് ശേഷം ധോണിയുടെ ചില പ്രവൃത്തികളാണ് ഇത്തരം റിപ്പോർട്ടുകൾക്ക് ആധാരം

ലീഡ്‌സ് ഏകദിനത്തിന് ശേഷം ഡ്രസിംഗ് റൂമിലേക്ക് മടങ്ങുമ്പോൾ ധോണി അമ്പയറുടെ പക്കൽ നിന്നും പന്ത് ചോദിച്ച് വാങ്ങിയിരുന്നു. 2014 മെൽബൺ ടെസ്റ്റിൽ പരാജയപ്പെട്ട് മടങ്ങിയപ്പോൾ ധോണി അമ്പയറുടെ പക്കൽ നിന്നും സ്റ്റംപ് ചോദിച്ച് വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ധോണി ടെസ്റ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതേ രീതിയിൽ ധോണി പന്ത് ചോദിച്ച് വാങ്ങിയതാണ് സംശയങ്ങൾക്ക് ഇടനൽകിയത്

രണ്ടാം ഏകദിനത്തിൽ ധോണിയുടെ മെല്ലെപ്പോക്ക് ബാറ്റിംഗിനെ കാണികൾ കൂവി പരിഹസിച്ചിരുന്നു. ഇതേ മത്സരത്തിലായിരുന്നു ധോണി ഏകദിനത്തിൽ പതിനായിരം റൺസ് തികച്ചത്. ചരിത്രനേട്ടം സ്വന്തമാക്കിയിട്ടും ആരാധകരുടെ അധിക്ഷേപം ധോണിയെ അത്രയേറെ വിഷമിപ്പിച്ചിട്ടുണ്ടെന്നാണ് ടീം വാർത്തകൾ.

പരിമിത ക്രിക്കറ്റിൽ നിന്നും വിരമിച്ച് ടി20 ക്രിക്കറ്റിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ധോണിയുടെ നീക്കമെന്നും അറിയുന്നു. എന്നാൽ വാർത്തകളൊക്കെ നിഷേധിച്ച് ഇന്ത്യൻ ടീം പരിശീലകനായ രവിശാസ്ത്രി രംഗത്തുവന്നു.

ധോണി വിരമിക്കുമെന്ന വാർത്തകൾ മണ്ടത്തരമാണെന്ന് രവിശാസ്ത്രി പറഞ്ഞു. ധോണി അമ്പയറുടെ പക്കൽ നിന്നും പന്ത് വാങ്ങിയത് ബൗളിംഗ് കോച്ച് ഭരത് അരുണിന് നൽകാനാണ്. ഇതിന് മറ്റുപല വ്യാഖ്യാനങ്ങൾ നൽകേണ്ടതില്ല. ധോണി എവിടെയും പോകില്ലെന്നും ടീമിലെ പ്രധാന സാന്നിധ്യമാണെന്നും രവി ശാസ്ത്രി പറഞ്ഞു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *