സിക്‌സറുകളുടെ എണ്ണത്തിൽ ധോണിയാണ് രാജാവ്; രോഹിതിനെ കടത്തിവെട്ടി

  • 330
    Shares

ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് മഹേന്ദ്രസിംഗ് ധോണിക്ക്. രോഹിത് ശർമയെയാണ് ധോണി മറികടന്നത്. രോഹിതിന് 215 സിക്‌സുകളും ധോണിക്ക് 216 സിക്‌സറുകളുമാണ് ഏകദിനത്തിലുള്ളത്.

മത്സരത്തിന് മുമ്പ് രോഹിതിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു ധോണി. 38ാം ഓവറിൽ ഓസീസ് ബൗളർ കോൾട്ടർ നില്ലിനെ അതിർത്തി കടത്തിയതോടെ ധോണി 216 സിക്‌സിലും റെക്കോർഡിലുമെത്തി.

195 സിക്‌സുകളുമായി സച്ചിനാണ് മൂന്നാം സ്ഥാനത്ത്. 189 സിക്‌സറുകൾ നേടിയ ഗാംഗുലി നാലാം സ്ഥാനത്തും 153 സിക്‌സുകളുമായി യുവരാജ് അഞ്ചാം സ്ഥാനത്തുമാണ്. സേവാഗിന് 131 സിക്‌സുകളാണുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *