ധോണി മഹാനായ കളിക്കാരനാണ്, പക്ഷേ ഇനിയിങ്ങനെ പറ്റില്ല; വിമർശനവുമായി ഗാംഗുലിയും

  • 215
    Shares

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് പിന്നാലെ മഹേന്ദ്ര സിംഗ് ധോണിയെ വിമർശിച്ച് മുൻ നായകൻ സൗരവ് ഗാംഗുലി. പരമ്പരയിൽ ധോണിയുടെ മെല്ലെപ്പോക്ക് ബാറ്റിംഗ് ആരാധകരിലും വിമർശനം വിളിച്ചുവരുത്തിയിരുന്നു. ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ ധോണിയുടെ ഫോമാണ് ഇന്ത്യൻ ടീമിലെ ആശങ്കയിലാക്കുന്നത്.

ധോണി മഹാനായ കളിക്കാരനാണ്. പക്ഷേ ഈ രീതിയിൽ അദ്ദേഹം മുന്നോട്ടു പോകരുത്. മിഡിൽ ഓവറുകളിൽ ബാറ്റ് ചെയ്യുമ്പോൾ ഡോട്ട് ബോളുകൾ ഉണ്ടാക്കാതെ ഇന്നിംഗ്‌സ് മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിക്കണം. നിലയുറപ്പിക്കാൻ ധോണി ഒരുപാട് സമയമെടുക്കുന്നുണ്ട്. നിലയുറപ്പിച്ചാൽ തന്നെ വലിയ ഇന്നിംഗ്‌സുകൾ കളിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല.

ഒരു വർഷത്തിലധികമായി ധോണി ഇങ്ങനെയാണ്. അടിക്കാൻ കഴിയുന്ന പൊസിഷനിലേക്ക് ധോണിക്ക് എത്താൻ സാധിക്കണമെന്നും ഗാംഗൂലി പറഞ്ഞു. നേരത്തെ ഗൗതം ഗംഭീറും ധോണിക്കെതിരെ രംഗത്ത് വന്നിരുന്നു. ധോണിയുടെ മെല്ലപ്പോക്ക് മറ്റ് ബാറ്റ്‌സ്മാൻമാരെ സമ്മർദത്തിലാക്കുന്നുണ്ടെന്നായിരുന്നു ഗംഭീർ പറഞ്ഞത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *