വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്ന് ധോണി സ്വയം പിൻമാറി; രണ്ട് മാസം സൈന്യത്തോടൊപ്പം ചെലവഴിക്കും

വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ നിന്നും എം എസ് ധോണി സ്വയം ഒഴിവായി. അടുത്ത രണ്ട് മാസം സൈന്യത്തോടൊപ്പം സേവനമനുഷ്ഠിക്കാനാണ് തീരുമാനം. ധോണി തങ്ങളെ നിലപാട് അറിയിച്ചതായി ബിസിസിഐ സ്ഥിരീകരിച്ചു. പാരച്യൂട്ട് റെജിമെന്റിലെ ലഫ്. കേണലാണ് ധോണി.

പര്യടനത്തിൽ ധോണിയുണ്ടാകാൻ സാധ്യതയില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതേ തുടർന്നാണ് ധോണിയുടെ പിൻമാറ്റം. അതേസമയം വിരമിക്കലിനെ കുറിച്ച് ധോണി സൂചനകളൊന്നും നൽകിയിട്ടില്ല. ധോണിയുടെ അഭാവത്തിൽ റിഷഭ് പന്ത് ഏകദിനത്തിൽ വിക്കറ്റ് കീപ്പറാകും. ടെസ്റ്റ് ടീമിലേക്ക് കാർത്തിക്, വൃദ്ധിമാൻ സാഹ എന്നിവരെയാണ് പരിഗണിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *