ലോകകപ്പിന് ശേഷം ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് റിപ്പോർട്ട്

ലോകകപ്പിന് ശേഷം എംഎസ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോർട്ട്. ഈ ലോകകപ്പിൽ ഇന്ത്യ അവസാനം കളിക്കുന്ന മത്സരത്തോടെ ധോണി വിരമിക്കുമെന്നാണ് വാർത്തകൾ. പിടിഐയുടേതാണ് വാർത്ത.

ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ചാണ് റിപ്പോർട്ട് വന്നിരിക്കുന്നത്. അതേസമയം ധോണിയുടെ വിരമിക്കൽ സംബന്ധിച്ച് ബിസിസിഐയോ സെലക്ഷൻ കമ്മിറ്റിയോ ചർച്ചകൾ നടത്തിയിട്ടില്ലെന്നും ബിസിസിഐ പ്രതിനിധി അറിയിച്ചു.

ധോണിയുടെ മെല്ലെപ്പോക്ക് ബാറ്റിംഗിനെ കുറിച്ച് രൂക്ഷ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് വിരമിക്കൽ വാർത്തകളും വരുന്നത്. ഇംഗ്ലണ്ടിനും ബംഗ്ലാദേശിനുമെതിരായ മത്സരത്തിലാണ് മെല്ലപ്പോക്കിന്റെ പേരിൽ ധോണി പഴി കേട്ടത്. ഏഴ് മത്സരങ്ങളിൽ നിന്ന് 223 റൺസാണ് ധോണിയുടെ സമ്പാദ്യം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *