ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി അസ്ഹറുദ്ദീൻ; കോഹ്ലിയെ കരുതിയിരുന്നോളു

  • 215
    Shares

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഇംഗ്ലണ്ട് ടീമിന് മുന്നറിയിപ്പുമായി ഇന്ത്യയുടെ മുൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയായിരിക്കും ഇംഗ്ലണ്ടിന് ഏറ്റവുമധികം പ്രതിസന്ധിയുണ്ടാക്കുകയെന്ന് അസ്ഹറുദ്ദീൻ പറയുന്നു.

2014ൽ ഇംഗ്ലണ്ട് പര്യടനം നടത്തിയ വിരാട് കോഹ്ലിയല്ല ഇപ്പോൾ. അന്നത്തെ നിലയിൽ നിന്ന് അദ്ദേഹം ഒരുപാട് പുരോഗമിച്ചിട്ടുണ്ട്. ലോകക്രിക്കറ്റിലെ തന്നെ വിനാശകാരികളായ ബാറ്റ്‌സ്മാൻമാരിൽ ഒരാളാണ്. ഇത്തവണ ഇംഗ്ലണ്ടിൽ കോഹ്ലിയുടെ പ്രകടനങ്ങളാകും വാഴ്ത്തപ്പെടുകയെന്നും അസ്ഹറുദ്ദീൻ പറയുന്നു

കോഹ്ലിയുടെ ബാറ്റിംഗ് ശരാശരി 53 ആണ്. കോഹ്ലിയുടെ കീഴിയിൽ സമീപത കാലങ്ങളിൽ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ ഇംഗ്ലണ്ടിന് കത്ത വെല്ലുവിളിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു

2014ൽ നടന്ന ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യ 3-1ന് പരാജയപ്പെട്ടിരുന്നു. അഞ്ച് ടെസ്റ്റുകളിൽ നിന്ന് വെറും 134 റൺസ് മാത്രമെടുക്കാനെ കോഹ്ലിക്ക് അന്ന് സാധിച്ചിരുന്നുള്ളു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *