ആസിമിന്റെ ആഗ്രഹം സഫലമായി; ഉമേഷിനും ധവാനുമൊപ്പം ഫോട്ടോ ഷൂട്ട്, ഗെയിൽ ഒപ്പിട്ട ബാറ്റും

Loading...
  • 425
    Shares

കോഴിക്കോട് വെളിമണ്ണ സ്വദേശി മുഹമ്മദ് ആസിം മുമ്പും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. ഇന്നലെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കൊപ്പം ഫോട്ടോ എടുത്താണ് ആസിം വീണ്ടും മാധ്യമങ്ങളിൽ നിറഞ്ഞത്. കാര്യവട്ടത്ത് ഇന്ത്യൻ താരങ്ങളെ കാണാനായി മാത്രം ഉപ്പയോടൊപ്പം എത്തിയാണ് ആസിം

ഇഷ്ടതാരങ്ങളായ കോഹ്ലിയെയും ധോണിയെയും കാണാനാണ് ആസിം താരങ്ങൾ താമസിക്കുന്ന ലീലാ രവീസ് ഹോട്ടലിന് മുന്നിൽ എത്തിയത്. മണിക്കൂറുകളോളം കാത്തുനിന്നെങ്കിലും വന്നത് ധവാനും ഉമേഷ് യാദവുമായിരുന്നു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് പോകാനിറങ്ങിയതായിരുന്നു താരങ്ങൾ

ആസിമിനെ കണ്ടതോടെ താരങ്ങൾ കാറിൽ നിന്നിറങ്ങി വരികയും ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ഹോട്ടൽ ഉടമയായ രവി പിള്ളി ആസിമിനും കുടുംബത്തിനും ഇന്ന് നടക്കുന്ന മത്സരം കാണാനുള്ള ടിക്കറ്റും നൽകി. വിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയിൽ ഒപ്പിട്ട് നൽകിയ ബാറ്റും ഹോട്ടലധികൃതർ ആസിമിന് നൽകി

പ്രളയക്കെടുതിയുടെ സമയത്ത് സ്വന്തം പോക്കറ്റ് മണിയും അയൽവാസികളിൽ നിന്ന് ശേഖരിച്ചതുമടക്കം 53,815 രൂപ ആസിം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. പഠിക്കുന്ന സ്‌കൂൾ ഹൈസ്‌കൂളാക്കി ഉയർത്തണമെന്ന ആവശ്യവുമായും ആസിം മുഖ്യമന്ത്രിയെ കണ്ടിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *