വാങ്കഡെയിൽ റൺമഴയുമായി പന്തും ഡൽഹിയും; മുംബൈയ്‌ക്കെതിരെ തകർപ്പൻ ജയം

  • 60
    Shares

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ജയത്തോടെ സീസൺ ആരംഭിച്ചു. മുൻ ചാമ്പ്യൻമാരായ മുംബൈയെ 37 റൺസിനാണ് ഡൽഹി പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 6 വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് അടിച്ചൂകൂട്ടി. മറുപടി ബാറ്റിംഗിൽ മുംബൈ 176 റൺസിന് എല്ലാവരും പുറത്തായി

തകർച്ചയോടെയായിരുന്നു ഡൽഹിയുടെ തുടക്കം 29 റൺസിനിടെ അവർക്ക് രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു. 43 റൺസെടുത്ത ധവാനും 47 റൺസെടുത്ത ഇൻഗ്രാമും ചേർന്ന് ഡൽഹി സ്‌കോർ 100 കടത്തി. ഇരുവരും പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ റിഷഭ് പന്തിന്റെ വിളയാട്ടമായിരുന്നു സ്റ്റേഡിയം പിന്നീട് കണ്ടത്.

വെറും 27 പന്തിൽ പന്ത് അടിച്ചൂകൂട്ടിയത് 78 റൺസാണ്. ഏഴ് പടുകൂറ്റൻ സിക്‌സറുകളും ഏഴ് ഫോറും സഹിതമായിരുന്നു പന്തിന്റെ ബാറ്റിംഗ്. നേരത്തെ ശ്രേയസ്സ് അയ്യർ 16, പോൾ 3, അക്‌സർ പട്ടേൽ 4, പൃഥ്വി ഷാ 7 റൺസെടുത്ത് പുറത്തായിരുന്നു. 9 റൺസെടുത്ത തേവാതിയ പന്തിനൊപ്പം പുറത്താകാതെ നിന്നു

മറുപടി ബാറ്റിംഗിൽ യുവരാജ് സിംഗ് അർധ സെഞ്ച്വറി നേടിയെങ്കിലും മുംബൈയെ ജയത്തിലേക്ക് എത്തിക്കാൻ സാധിച്ചില്ല. മികച്ച റൺറേറ്റ് ഉണ്ടായിരുന്നിട്ടും അവസാന ഓവറുകളിൽ ബാറ്റ്‌സ്മാൻമാർ വിക്കറ്റുകൾ വലിച്ചെറിയുകയായിരുന്നു. യുവരാജ് 35 പന്തിൽ മൂന്ന് സിക്‌സും 5 ഫോറും സഹിതം 53 റൺസെടുത്തു. പൊള്ളാർട് 21, രോഹിത് 14, ഡികോക്ക് 27, കൃനാൽ പാണ്ഡ്യ 32 റൺസെടുത്തു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *