മുംബൈ ഇന്ത്യൻസ് താരം ഐപിഎല്ലിനിടെ പീഡിപ്പിക്കാൻ ശ്രമിച്ചതായി യുവതി

  • 27
    Shares

മീ ടു വിവാദം ക്രിക്കറ്റിലും പടർന്നുപിടിക്കുന്നു. ലങ്കൻ ഇതിഹാസം അർജുന രണതുംഗക്കെ് പിന്നാലെ മറ്റൊരു ശ്രീലങ്കൻ താരവും മീ ടു വെളിപ്പെടുത്തലിൽ കുടുങ്ങി. മുംബൈ ഇന്ത്യൻസിന്റെ മുൻ താരമായ ലസിത് മലിംഗക്കെതിരെയാണ് വെളിപ്പെടുത്തൽ

ഐപിഎല്ലിനിടെ മുംബൈയിലെ ഹോട്ടൽ മുറിയിൽ വെച്ച് മലിംഗ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുവതി വെളിപ്പെടുത്തി. ഗായിക ചിൻമയിയാണ് യുവതിയുടെ അനുഭവം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.

ഒരു സുഹൃത്തിനൊപ്പം ഹോട്ടലിൽ താമസിക്കുമ്പോഴാണ് ദുരനുഭവമുണ്ടായത്. സുഹൃത്തിനെ കാത്തിരിക്കുമ്പോൾ മലിംഗ വന്ന് സുഹൃത്ത് അയാളുടെ മുറിയിലുണ്ടെന്ന് പറഞ്ഞ് തന്നെ കൂട്ടിക്കൊണ്ടുപോയി. റൂമിലെത്തിയപാടെ തന്നെ കിടക്കയിലേക്ക് തള്ളിയിട്ടു പീഡിപ്പിക്കാൻ ശ്രമിച്ചു. തന്റെ മുഖത്ത് തോന്നിയതെല്ലാം അയാൾ ചെയ്തു. ഇതിനിടെ ഹോട്ടൽ ജീവനക്കാരൻ മദ്യവുമായി വാതിലിൽ മുട്ടി. ഇയാൾ വാതിൽ തുറക്കാൻ പോയപ്പോൾ താനവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *