അനായാസം പഞ്ചാബ്; മുംബൈയെ എട്ട് വിക്കറ്റിന് തകർത്തു

Loading...
  • 26
    Shares

മൊഹാലി: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ കിംഗ്‌സ് ഇലവൻ പഞ്ചാബിന് 8 വിക്കറ്റ് ജയം. വിജയലക്ഷ്യമായ 177 റൺസ് പഞ്ചാബ് 18.4 ഓവറിൽ വെറും രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു.

ക്വിന്റൺ ഡി കോക്കിന്റെ അർധ സെഞ്ച്വറി മികവിലാണ് മുംബൈ സ്‌കോർ ഉയർത്തിയത്. ഡികോക്ക് 39 പന്തിൽ രണ്ട് സിക്‌സും 6 ഫോറും സഹിതം 60 റൺസെടുത്തു. രോഹിത് ശർമ 18 പന്തിൽ 32 റൺസുമായി മടങ്ങി. യുവരാജ് 18, ഹാർദിക് പാണ്ഡ്യ 31 റൺസെടുത്തു.

കെ എൽ രാഹുൽ, ക്രിസ് ഗെയ്ൽ, മായങ്ക് അഗർവാൾ എന്നിവരുടെ തകർപ്പൻ ബാറ്റിംഗാണ് പഞ്ചാബിന് ജയം അനായാസമാക്കിയത്. രാഹുൽ 57 പന്തിൽ ആറ് ഫോറും ഒരു സിക്‌സും സഹിതം 71 റൺസുമായി പുറത്താകാതെ നിന്നു. ഗെയ്ൽ 24 പന്തിൽ 4 സിക്‌സും 3 ഫോറും സഹിതം 40 റൺസെടുത്ത് പുറത്തായി. മായങ്ക് അഗർവാൾ 21 പന്തിൽ 43 റൺസെടുത്തു. ഡേവിഡ് മില്ലർ 15 റൺസുമായി പുറത്താകാതെ നിന്നു.

ഇരു ടീമുകളും മൂന്ന് മത്സരങ്ങൾ വീതം പൂർത്തിയാക്കിയപ്പോൾ പഞ്ചാബ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തും മുംബൈ ആറാം സ്ഥാനത്തുമാണ്. മുംബൈ രണ്ട് മത്സരങ്ങളിൽ തോറ്റപ്പോൾ പഞ്ചാബ് രണ്ടെണ്ണത്തിൽ വിജയിക്കുകയും ഒന്നിൽ തോൽവി രുചിക്കുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *