ആരാധനാപാത്രത്തെ വീഴ്ത്തി നവോമി ഒസാക്ക; യുഎസ് ഓപണിൽ പുതിയ ചരിത്രം

  • 60
    Shares

യുഎസ് ഓപൺ വനിതാ സിംഗിൾസ് കിരീടം ജപ്പാന്റെ നവോമി ഒസാക്കക്ക്. തന്റെ ആരാധനാപാത്രമായ സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് നവോമി കിരീടം സ്വന്തമാക്കിയത്. നവോമിയുടെയും ഒരു ജപ്പാൻ താരത്തിന്റെയും ആദ്യ ഗ്രാൻഡ് സ്ലാം കിരീടമായിരുന്നുവിത്. സ്‌കോർ 6-2, 6-4

ഏറെ നാടകീയ രംഗങ്ങളാണ് ഫൈനൽ മത്സരത്തിൽ അരങ്ങേറിയത്. മത്സരത്തിനിടെ റാക്കറ്റ് കോർട്ടിൽ സെറീന എറിഞ്ഞു പൊട്ടിച്ചതോടെ സെറീനയുടെ പോയിന്റ് അമ്പയർ വെട്ടിക്കുറച്ചു. ഇതോടെ പൊട്ടിത്തെറിച്ച സെറീന മുമ്പൊരിക്കലും കാണാത്ത രീതിയിലാണ് പെരുമാറിയത്. അമ്പയറെ നോക്കി നിങ്ങൾ കള്ളനാണെന്നും സെറീന വിളിച്ചുപറഞ്ഞു. കാണികളും അമ്പയറുടെ നടപടി കൂവലോടെയാണ് സ്വീകരിച്ചത്.

മത്സരശേഷം അമ്പയർക്ക് കൈ കൊടുക്കാൻ പോലും സെറീന നിന്നില്ല. എന്നാൽ നവോമിയെ വാനോളം പ്രശംസിക്കുകയും ചെയ്തു. അവളുടെ ആദ്യ കിരീടമാണിതെന്നും കൂവലോടെയല്ല അത് ആഘോഷിക്കേണ്ടതെന്നും സെറീന കാണികളോട് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *