ലാറയെയും മറികടന്ന് കിംഗ് കോഹ്ലി; കിവീസിൽ പുതിയ റെക്കോർഡ് നേട്ടം

  • 449
    Shares

കിവീസിനെതിരായ ആദ്യ ഏകദിനത്തിലെ തകർപ്പൻ വിജയത്തിന്റെ മധുരത്തോടൊപ്പം നായകൻ കോഹ്ലിക്ക് പുതിയ റെക്കോർഡും. ഏകദിനത്തിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിലേക്ക് കോഹ്ലി കടന്നു. വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയെയാണ് കോഹ്ലി മറികടന്നത്.

കിവീസിനെതിരായ ഏകദിനത്തിൽ 45 റൺസാണ് കോഹ്ലി നേടിയത്. ഇതോടെ 299 മത്സരങ്ങളിൽ നിന്നും കോഹ്ലിയുടെ സമ്പാദ്യം 10405 റൺസായി. കോഹ്ലി കൂടി കടന്നതോടെ ആദ്യ പത്തിലുള്ള ഇന്ത്യൻ താരങ്ങളുടെ എണ്ണം നാലായി. സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് എന്നിവരാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ

സച്ചിനാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. കുമാർ സംഗക്കാര, റിക്കി പോണ്ടിംഗ്, ജയസൂര്യ, ജയവർധനെ, ഇൻസമാം ഉൾ ഹഖ്, ജാക്വിസ് കല്ലിസ്, ഗാംഗുലി, ദ്രാവിഡ്, കോഹ്ലി എന്നിങ്ങനെയാണ് ആദ്യ പത്തിലുള്ളവർ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *