കുറച്ച് ഭീകരർ ഇറങ്ങിയിട്ടുണ്ട്, നേപ്പിയറിലും ബേ ഓവലിലും അവർ ന്യൂസിലാൻഡുകാരെ കയ്യേറ്റം ചെയ്തു; ട്രോളുമായി ന്യൂസിലാൻഡ് പോലീസ്

  • 692
    Shares

ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ ന്യൂസിലാൻഡിനെ തറപറ്റിച്ചതിന് പിന്നാലെ ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിനെ ട്രോളി ന്യൂസിലാൻഡ് പോലീസ്. ഈസ്‌റ്റേൺ ഡിസ്ട്രിക്ട് പോലീസാണ് കിവി ടീമിനെ ട്രോളി രംഗത്തെത്തിയത്.

കുറച്ച് ഭീകരൻമാർ നാട്ടിലിറങ്ങിയിട്ടുണ്ട്. നേപ്പിയറിലും ബേ ഓവലിലും നിഷ്‌കളങ്കരായ ന്യൂസിലാൻഡുകാരെ അവർ നിഷ്‌കരുണം ആക്രമിച്ചതായി റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ്. ക്രിക്കറ്റ് ബോളിനോടും ബാറ്റിനോടും സാമ്യമുള്ള എന്തെങ്കിലുമായി പുറത്തേക്കിറങ്ങിയാൽ സ്വയം ശ്രദ്ധിക്കണം. എന്നായിരുന്നു ട്വിറ്ററിൽ കുറിച്ചത്. ഇതോടൊപ്പം ഇന്ത്യൻ ടീമിന്റെ ചിത്രവും നൽകിയിട്ടുണ്ട്

ട്രോൾ തമാശരൂപേണയുള്ളതാണെന്നും ആരെയും കളിയാക്കാൻ ആഗ്രഹമില്ലെന്നും പോലീസ് പിന്നീട് അറിയിച്ചു. അടുത്ത മത്സരത്തിൽ ന്യൂസിലാൻഡ് ടീം ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഈസ്റ്റേൺ ഡിസ്ട്രിക്ട് പോലീസ് പറഞ്ഞു

Police would like to issue a warning to members of the public about the exploits of a group touring the country at the…

Posted by Eastern District Police on Saturday, January 26, 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *