അനായാസം ന്യൂസിലാൻഡ്; നാലാം ഏകദിനത്തിൽ ഇന്ത്യയെ 8 വിക്കറ്റിന് തകർത്തു

  • 84
    Shares

ഹാമിൽട്ടൺ ഏകദിനത്തിൽ ഇന്ത്യക്കെതിരെ ന്യൂസിലാൻഡിന് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 93 റൺസ് വിജയലക്ഷ്യം വെറും 14.4 ഓവറിൽ കിവീസ് മറികടന്നു. 212 പന്തുകൾ ബാക്കി നിൽക്കെയാണ് കിവീസിന്റെ ജയം. 5 വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയെ തകർത്ത ട്രെൻഡ് ബോൾട്ടാണ് പ്ലെയർ ഓഫ് ദ മാച്ച്

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 30.5 ഓവറിൽ വെറും 92 റൺസിന് കിവീസ് എറിഞ്ഞുവീഴ്ത്തുകയായിരുന്നു. വാലറ്റത്ത് ചാഹൽ 18 റൺസുമായും കുൽദീപ് 15 റൺസുമായും പൊരുതിയതല്ലാതെ ഇന്ത്യക്ക് എടുത്ത് പറയാനായി ഒന്നുമുണ്ടായിരുന്നില്ല. ഹാർദിക് പാണ്ഡ്യ 16, ധവാൻ 13 റൺസുമെടുത്തു. മറ്റൊരാൾക്കും രണ്ടക്കം തികയ്ക്കാനായില്ല

30 റൺസെടുത്ത നിക്കോളാസും 37 റൺസെടുത്ത ടെയ്‌ലറും ചേർന്നാണ് ന്യൂസിലാൻഡിനെ വിജയത്തിലേക്ക് എത്തിച്ചത്. ഗുപ്റ്റിൽ 14, വില്യംസൺ 11 എന്നിവരാണ് പുറത്തായത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *