വീറോടെ പൊരുതി, പക്ഷേ തോറ്റു; മൂന്നാം ടി20യിൽ ഇന്ത്യക്ക് 4 റൺസിന്റെ തോൽവി

Loading...
  • 594
    Shares

ന്യൂസിലാൻഡിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് 4 റൺസിന്റെ തോൽവി. ന്യുസിലാൻഡ് ഉയർത്തിയ 213 റൺസ് പിന്തുടർന്ന ഇന്ത്യക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് എടുക്കാനെ സാധിച്ചുള്ളു. ജയത്തോടെ കിവീസ് ടി20 പരമ്പര സ്വന്തമാക്കി.

തുടക്കത്തിലെ ധവാൻ നഷ്ടപ്പെട്ട് പതറിയ ഇന്ത്യയെ രോഹിത് ശർമയും വിജയ് ശങ്കറും ചേർന്നാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിരുന്നു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 75 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. വിജയ് ശങ്കർ 28 പന്തിൽ രണ്ട് സിക്‌സും 5 ഫോറും സഹിതം 43 റൺസുമായി മടങ്ങി. പിന്നാലെ എത്തിയ റിഷഭ് പന്ത് 12 പന്തിൽ 28 റൺസുമായി മടങ്ങി. ഹാർദിക് പാണ്ഡ്യ 11 പന്തിൽ 21 റൺസെടുത്ത് പുറത്തായി

38 റൺസെടുത്ത രോഹിത് ശർമയും പുറത്തായതോടെ ഇന്ത്യ പ്രതീക്ഷകൾ കൈവിട്ടു. ധോണി 2 റൺസ് എടുത്ത് പുറത്തായി. അവസാന ഓവറുകളിൽ കാർത്തികും കൃനാൽ പാണ്ഡ്യയും ചേർന്നതോടെ ഇന്ത്യൻ പ്രതീക്ഷകൾക്ക് വീണ്ടും ജീവൻ വെച്ചു. കാർത്തിക് 16 പന്തിൽ 33 റൺസുമായും പാണ്ഡ്യ 13 പന്തിൽ 26 റൺസുമായും പുറത്താകാതെ നിന്നു.

അവസാന മൂന്ന് ഓവറിൽ ഇന്ത്യക്ക് ജയിക്കാനായി വേണ്ടിയിരുന്നത് 48 റൺസായിരുന്നു. പതിനെട്ടാം ഓവറിൽ ഒരു സിക്‌സും രണ്ട് ഫോറും അടിച്ചുകൂട്ടി കൃനാൽ പാണ്ഡ്യ ഇന്ത്യക്ക് ആ ഓവറിൽ 18 റൺസ് നേടിക്കൊടുത്തു. 19ാം ഓവറിൽ പിറന്നത് 14 റൺസ്. ഇതോടെ അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ 16 റൺസ് വേണമെന്ന സ്ഥിതിയായി. എന്നാൽ അവസാന പന്തിലെ സിക്‌സ് അടക്കം 12 റൺസ് എടുക്കാനെ ഇന്ത്യക്ക് സാധിച്ചുള്ളു.

ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് അടിച്ചുകൂട്ടി. ടോസ് നേടിയിട്ടും കിവീസിനെ ബാറ്റിംഗയച്ച രോഹിതിന്റെ തീരുമാനം ഒരിക്കൽ കൂടി പാളുന്നതാണ് കണ്ടത്. മൺറോ, സീഫർട്ട്, വില്യംസൺ., ഗ്രാൻഡ്ഹോം എ്നിവരുടെ മികവിലാണ് കിവീസ് സ്‌കോർ 200 കടത്തിയത്. മൺറോ 72, സീഫർട്ട് 43ഉം റൺസെടുത്തു. ഗ്രാൻഡ് ഹോം 30, വില്യംസൺ 27, മിച്ചൽ 19, ടെയ്ലർ 14 റൺസെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *