ജയിക്കാൻ 139 റൺസും കയ്യിൽ പത്ത് വിക്കറ്റും; പക്ഷേ പാക്കിസ്ഥാൻ തോറ്റു

  • 87
    Shares

ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിൽ പാക്കിസ്ഥാന് അപ്രതീക്ഷിത തോൽവി. രണ്ടാമിന്നിംഗ്‌സിൽ 176 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാൻ 171 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. പാക്കിസ്ഥാന്റെ ജയം ഉറപ്പിച്ചിരുന്ന സമയത്താണ് കിവീസ് ബൗളർമാർ താണ്ഡവമാടിയത്.

നാലാം ദിനം ബാറ്റിംഗ് പുനരാരംഭിക്കുമ്പോൾ പാക്കിസ്ഥാന് ജയിക്കാൻ വെറും 139 റൺസ് മതിയായിരുന്നു. കൈവശം പത്ത് വിക്കറ്റും ബാക്കിയായിരുന്നു. പക്ഷേ അഞ്ച് വിക്കറ്റെടുത്ത അജാസ് പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഇഷ് സോധി, നെയിൽ വാഗ്നർ എന്നിവരാണ് പാക്കിസ്ഥാനെ തകർത്തത്.

ആദ്യ ഇന്നിംഗ്‌സിൽ ന്യൂസിലാൻഡ് 159 റൺസിന് ഓൾ ഔട്ടായി. പാക്കിസ്ഥാൻ 227 റൺസാണ് ആദ്യ ഇന്നിംഗ്‌സിൽ സ്വന്തമാക്കിയത്. രണ്ടാമിന്നിംഗ്‌സിൽ ന്യൂസിലാൻഡ് 249 റൺസെടുത്തു. പാക്കിസ്ഥാൻ 171ന് എല്ലാവരും പുറത്തായി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *