മൈതാനത്ത് നെയമറുടെ അഭിനയ പാടവം; നാണം കെട്ട് സൂപ്പർ താരം

  • 145
    Shares

ബ്രസീൽ-കോസ്റ്റാറിക്ക മത്സരത്തിൽ ഗോൾ കണ്ടെത്തിയെങ്കിലും സൂപ്പർ താരം നെയ്മർ നാണക്കേടിന്റെ ഒരു റെക്കോർഡ് സ്വന്തമാക്കി. റഫറി അനുവദിച്ച പെനാൽറ്റി കിക്ക് വീഡിയോ അസിസ്റ്റന്റ് റഫറി സിസ്റ്റത്തിലൂടെ നിഷേധിക്കപ്പെടുന്ന ആദ്യ മത്സരം കൂടിയായി മാറിയിത്. നെയ്മറുടെ പരുക്ക് അഭിനയത്തെ തുടർന്നാണ് റഫറി പെനാൽറ്റി അനുവദിച്ചത്. പക്ഷേ പുന:പ്പരിശോധനയിൽ ഫൗൾ അല്ലെന്ന് മനസ്സിലായതോടെ സൂപ്പർ താരം ലോകത്തിന് മുന്നിൽ നാണം കെടുകയായിരുന്നു

77ാം മിനിറ്റിലായിരുന്നു സംഭവം. കോസ്റ്റാറിക്ക പെനാൽറ്റി ബോക്‌സിൽ ഗോൺസാലസുമായുള്ള ചലഞ്ചിനിടെ നെയ്മർ ബോക്‌സിൽ മറിഞ്ഞു വീഴുകയായിരുന്നു. ഫൗളെന്ന ധാരണയിൽ റഫറി പെനാൽറ്റി അനുവദിച്ചു. എന്നാൽ കോസ്റ്റാറിക്ക താരങ്ങൾ പ്രതിഷേധിച്ചതോടെ വി എ ആർ സംവിധാനം ഉപയോഗിക്കാൻ റഫറി തീരുമാനിക്കുകയായിരുന്നു

വി എ ആർ ഉപയോഗിച്ച് പുന:പരിശോധിച്ചപ്പോൾ ഫൗൾ അല്ലെന്ന് കണ്ടെത്തുകയും പെനാൽറ്റി നിഷേധിക്കുകയുമായിരുന്നു. തകർത്ത് കളിച്ചിട്ടും ഗോളൊന്നും പിറക്കാതെ വന്നതോടെയാണ് അവസാന അടവെന്ന നിലയിൽ നെയ്മറുടെ അഭിനയം കണ്ടത്. എന്നാൽ ലോകമെമ്പാടുമുള്ള ആരാധകരുടെ മുന്നിൽ നാണം കെടാനായിരുന്നു സൂപ്പർ താരത്തിന്റെ വിധി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *