അഭിനയം ലേശം കൂടിപ്പോയെന്ന് നെയ്മർ; ലോകകപ്പ് വീഴ്ചകളിൽ താരം മനസ്സ് തുറക്കുന്നു

  • 128
    Shares

റഷ്യൻ ലോകകപ്പിൽ ഒരുപാട് ട്രോളുകൾക്കും ചർച്ചകൾക്കും വഴിവെച്ച ഒന്നാണ് ബ്രസീൽ സൂപ്പർ താരം നെയ്മറുടെ വീഴ്ചകൾ. താരത്തിന്റേത് അഭിനയമാണെന്നും ഓസ്‌കാർ നൽകണമെന്നു വരെയുള്ള അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു. ഒടുവിൽ നെയ്മർ തന്നെ വിഷയത്തിൽ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ്.

തന്റേത് അഭിനയം തന്നെയാണെന്ന് നെയ്മർ സമ്മതിക്കുന്നു. എന്റെ പ്രവൃത്തികൾ കുറച്ചു കൂടുതലായില്ലേയെന്ന് ആരാധകർക്ക് തോന്നുന്നു. ചില സമയങ്ങളിൽ കുറച്ച് ഓവറായെന്ന് സത്യമാണ്. അത് സമ്മതിക്കുന്നു. കളിക്കളത്തിൽ എനിക്കെതിരെ നിരന്തരം ഫൗളുകളുണ്ടായി. എന്നാൽ വേദന കൊണ്ട് എന്റെ ഭാഗത്തു നിന്നുണ്ടായ പെരുമാറ്റം ചില സമയത്തെങ്കിലും അതിര് കടന്നതായി സമ്മതിക്കുന്നു

തന്റെ ഉള്ളിലെ കുട്ടിയെ നിലനിർത്തുകയാണ് ലക്ഷ്യമെന്ന് നെയമർ പറയുന്നു. എന്നാൽ ഗ്രൗണ്ടിൽ അത് ചെയ്യില്ല. പക്ഷേ വീഴുക മാത്രമായിരുന്നില്ല, താൻ തകർന്നു പോകുകയായിരുന്നു. ബൽജിയത്തിനെതിരെ പുറത്തായത് പരുക്കേറ്റ കാലിൽ ചവിട്ടുന്നതിനേക്കാൾ വേദനപ്പിക്കുന്നതായിരുന്നുവെന്നും നെയ്മർ പറഞ്ഞു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *