വിമർശകരുടെ വായടപ്പിച്ച് നെയ്മർ; ഗംഭീര തിരിച്ചുവരവ് ആഘോഷിച്ച് ആരാധകരും

റഷ്യൻ ലോകകപ്പിൽ സ്വിറ്റ്‌സർലാൻഡിനെതിരായ ആദ്യ മത്സരത്തിൽ ബ്രസീൽ സമനില വഴങ്ങിയതോടെ ഏറ്റവുധികം വിമർശനങ്ങളും പരിഹാസങ്ങൾക്കും വിധേയനാകേണ്ടി വന്നത് സൂപ്പർതാരം നെയ്മറായിരുന്നു. മത്സരത്തിൽ പതിനൊന്ന് തവണ ഫൗളുകൾക്ക് വിധേയനായതോടെ നെയ്മറെ കളിയാക്കി സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളും വന്നിരുന്നു

കാറ്റടിച്ചാൽ വീഴുന്ന നെയ്മർ, ഫാനിട്ടാൽ പറക്കുന്ന നെയ്മർ തുടങ്ങിയ ട്രോളുകൾ പ്രചരിക്കുന്നതിനിടെയാണ് ബ്രസീൽ അവരുടെ രണ്ടാം മത്സരത്തിന് ഇറങ്ങിയത്. വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് നെയ്മർ രണ്ടാം മത്സരത്തിൽ പുറത്തെടുത്തത്. ആദ്യ മത്സരത്തിൽ നിന്ന് വ്യത്യസ്തമായി അധികം ഫൗളുകൾ ഏറ്റുവാങ്ങാതെ താരം വിദഗ്ധമായി കളം നിറയുകയും ചെയ്തു.

മത്സരത്തിന്റെ അവസാന സെക്കന്റുകളിൽ നേടിയ തകർപ്പൻ ഗോളോടെ ലോകകപ്പിൽ തന്റെ സാന്നിധ്യം അടയാളപ്പെടുത്തുകയും ചെയ്തു നെയ്മർ. തന്നെ പരിഹസിച്ച ട്രോളൻമാരെ കൊണ്ട് വാഴ്ത്തുപാട്ട് ഇറപ്പിക്കാനും താരത്തിന് സാധിച്ചു

എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രസീൽ കോസ്റ്റാറിക്കയെ തകർത്തത്. 90 മിനിറ്റും ഗോളൊന്നും പിറക്കാതിരുന്ന മത്സരത്തിൽ അധികസമയമായി ലഭിച്ച ആറ് മിനിറ്റിലാണ് ബ്രസീൽ രണ്ട് ഗോളുകളും സ്വന്തമാക്കിയത്. കൂട്ടിഞ്ഞോയുടെ വകയായിരുന്നു ആദ്യ ഗോൾ.

https://www.youtube.com/watch?v=CVjNWMm0ZdQNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *