ഹാട്രിക് നേടി നെയ്മർ, ഡബിൾ അടിച്ച് മെസ്സി; പി എസ് ജിക്കും ബാഴ്‌സക്കും തകർപ്പൻ ജയം

Loading...
  • 67
    Shares

ചാമ്പ്യൻസ് ലീഗിൽ വമ്പൻ ടീമുകൾക്ക് തകർപ്പൻ ജയം. പി എസ് ജി, ബാഴ്‌സലോണ, ഡോർഡ്മുണ്ട്, അത്‌ലറ്റികോ മാഡ്രിഡ്, ഇന്റർമിലാൻ തുടങ്ങിയ വൻ ടീമുകളെല്ലാം ആധികാരിക വിജയം സ്വന്തമാക്കി. അതേസമയം ലിവർപൂൾ സീസണിലെ ആദ്യ തോൽവി അറിഞ്ഞു

റെഡ് സ്റ്റാർ ബെൽഗ്രേഡിനെയാണ് പി എസ് ജി തകർത്തത്. നെയ്മറിന്റെ ഹാട്രിക് അടക്കം ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് പി എസ് ജിയുടെ ജയം. ഡി മരിയ, കവാനി, എംബാപെ എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്.

ടോട്ടനാമിനെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്‌സ തകർത്തത്. മെസ്സിയുടെ ഇരട്ട ഗോളുകൾക്ക് പുറമെ കുട്ടീഞ്ഞോ, റാക്കിറ്റിച്ച് എന്നിവർ ഓരോ ഗോൾ നേടി. ഹാരി കെയ്ൻ, എറിക് ലമേല എന്നിവരാണ് ടോട്ടനാമിന്റെ ഗോളുകൾ സ്വന്തമാക്കിയത്.

നാപോളിയാണ് ലിവർപൂളിനെ തകർത്തത്. ഇഞ്ചുറി ടൈമിൽ ലോറൻസോ ഇൻസിനെയിലൂടെയാണ് നാപോളിയുടെ വിജയഗോൾ വന്നത്. ഇന്റർമിലാൽ 2-1ന് പി എസ് വിയെ തകർത്തു. ഡോർമുണ്ട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മൊണോക്കോയെയും ക്ലബ് ബ്രൂഗെയെ 3-0ന് അത്‌ലിറ്റികോ മാഡ്രിഡും തകർത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *