നാലായിരം കോടിക്ക് നെയ്മർ റയലിലേക്കെന്ന് റിപ്പോർട്ടുകൾ; അച്ഛനുമായി ചർച്ചകൾ നടന്നു

  • 318
    Shares

ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് പകരക്കാരനായി ബ്രസീലിന്റെ സൂപ്പർ താരം നെയ്മറെ ക്ലബ്ബിലേക്ക് എത്തിക്കാൻ റയൽ മാഡ്രിഡ് നീക്കങ്ങൾ ശക്തമാക്കിയതായി റിപ്പോർട്ട്. ബാഴ്‌സലോണയിൽ നിന്നും ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയിലേക്ക് പോയ നെയ്മറെ വീണ്ടും ലാലീഗയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

റൊണാൾഡോയുടെ അഭാവം നികത്തണമെങ്കിൽ നെയ്മറെ പോലൊരു താരത്തെ തന്നെ വേണമെന്ന നിലപാടിലാണ് റയൽ മാഡ്രിഡ്. റെക്കോർഡ് തുക നൽകിയാണെങ്കിലും താരത്തെ ടീമിലെടുക്കാനാണ് മാനേജ്‌മെന്റിന്റെ നീക്കം. ആഴ്ചയിൽ 85,0000 പൗണ്ട് ലഭിക്കുന്ന തരത്തിൽ കരാർ രൂപപ്പെടുത്താനാണ് നീക്കമെന്ന് സൺ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു

ആഴ്ചയിൽ ഏഴരക്കോടിയിലധികം ഇന്ത്യൻ രൂപയാകും നെയ്മറിന് കരാർ സാധ്യമായാൽ ലഭിക്കുക. വാർഷിക വരുമാനമെടുത്താൽ ഏകദേശം നാലായിരം കോടി രൂപ ലഭിക്കും. റയൽ അധികൃതർ നെയ്മറിന്റെ അച്ഛനുമായി ഇക്കാര്യം ചർച്ച ചെയ്തതയാണ് സൂചനകൾ

നെയ്മറെ വിട്ടുനൽകാൻ പി എസ് ജിയും സമ്മതം മൂളിയതായും സൺ റിപ്പോർട്ട് ചെയ്യുന്നു. പി എസ് ജിയിൽ താരം അസംതൃപ്തനാണെന്ന് റിപ്പോർട്ടുകൾ വന്നപ്പോൾ തന്നെ റയൽ പ്രസിഡന്റ് താരത്തെ മാഡ്രിഡിലേക്ക് ക്ഷണിച്ചിരുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *