ലോകകപ്പിലെ ഏറ്റവും നിർഭാഗ്യവാൻ ഇതാ; പകരക്കാരനാകാനില്ലെന്ന് പറഞ്ഞ ക്രൊയേഷ്യക്കാരൻ

Loading...
  • 192
    Shares

റഷ്യൻ ലോകകപ്പിന്റെ ഫൈനൽ മത്സരം നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി ക്രൊയേഷ്യ ഫൈനലിൽ എത്തിയപ്പോൾ ദു:ഖിക്കുന്ന ഒരാളുണ്ടാകും. മറ്റാരുമല്ല, അവരുടെ ഏറ്റവും വഴക്കാളിയായ താരം നിക്കോള കാലിനിച്ച്. ലോകകപ്പ് സ്‌ക്വാഡിൽ ഇടം നേടിയിട്ടും സ്വന്തം ടീം ഫൈനലിൽ എത്തിയപ്പോൾ വീട്ടിലിരുന്ന് കളി കാണാനാണ് കാലിനിച്ചിന്റെ വിധി. സ്വന്തം കയ്യിലിരിപ്പ് കൊണ്ട് മാത്രമാണ് ഇങ്ങനെയൊരു ദൗർഭാഗ്യം കാലിനിച്ചിനെ തേടിയെത്തിയതും

നൈജീരിയക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ പകരക്കാനായി ഇറങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് കോച്ച് സ്ലാറ്റ്‌കോ ഡാലിച്ച് തൊട്ടടുത്ത ദിവസം തന്നെ കാലിനിച്ചിനെ നാട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. പക്ഷേ ക്രൊയേഷ്യ ചരിത്രം തിരുത്തി കുറിച്ചു. വമ്പൻമാരെയൊക്കെ മുട്ടുകുത്തിച്ച് ലോകകപ്പിന്റെ ഫൈനലിൽ എത്തുകയും ചെയ്തു. വിസിൽ മുഴങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ലോകകപ്പ് പ്രതീക്ഷയിലാണ് ക്രൊയേഷ്യൻ ജനത. പക്ഷേ കാലിനിച്ചിന് മാത്രം സന്തോഷമുണ്ടാകുമെന്ന് തോന്നുന്നില്ല

പുറംവേദന ആയതുകൊണ്ടാണ് താൻ പകരക്കാരനായി ഇറങ്ങാതിരുന്നത് എന്നാണ് കാലിനിച്ച് പറയുന്നത്. എന്നാൽ മുമ്പും കാലിനിച്ച് ഇതേ പോലെ പെരുമാറിയിട്ടുണ്ട്. എന്നാൽ ഇത്തവണ ക്ഷമിക്കാൻ കോച്ച് തയ്യാറായിരുന്നില്ലെന്ന് മാത്രം. കാലിനിച്ചിനെ പോലെ ആകാതിരിക്കുക എന്നതാണ് ക്രൊയേഷ്യയിലെ സമൂഹമാധ്യമങ്ങളിൽ സജീവമായ ഹാഷ് ടാഗ് ഇപ്പോൾ.

2016 യൂുറോ കപ്പിൽ സ്‌പെയിനെതിരെ കാലിനിച്ചിന്റെ ഗോളിലായിരുന്നു ക്രൊയേഷ്യയുടെ ജയം. ഇതാണ് റഷ്യൻ ലോകകപ്പ് സ്‌ക്വാഡിലേക്ക് കാലിനിച്ചിന് വഴി തെളിച്ചത്. പക്ഷേ എന്തുപറയാൻ ഫൈനൽ വീട്ടിലിരുന്ന് കാണാം എന്നല്ലാതെ

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *