ഇവിടെ എല്ലാവർക്കും പൂജാര ആകാനൊക്കില്ല; ഓസ്‌ട്രേലിയൻ താരത്തെ പ്രകോപിപ്പിച്ച് റിഷഭ് പന്ത്

  • 325
    Shares

സ്ലെഡ്ജിംഗിന് പേര് കേട്ട ടീമാണ് ഓസ്‌ട്രേലിയ. എതിർ ടീം താരങ്ങളെ സമ്മർദത്തിലാക്കാനും പ്രകോപിപ്പിക്കാനുമായി ഏതറ്റം വരെയും ഓസീസ് താരങ്ങൾ പോകാറുണ്ട്. എന്നാൽ ഓസ്‌ട്രേലിയയിൽ പോയി അവരുടെ താരത്തെ പ്രകോപിപ്പിക്കാൻ ശ്രമിച്ച ഇന്ത്യൻ താരത്തെ ഇന്ന് മൈതാനത്ത് കണ്ടു.

ഷോൺ മാർഷ് പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഉസ്മാൻ ഖ്വാജയെയാണ് പന്ത് പരിഹസിച്ചത്. ഇവിടെ എത്തുന്ന എല്ലാവർക്കും പൂജാര ആകാനാകില്ലെന്നായിരുന്നു പന്തിന്റെ സംസാരം. ഇന്ത്യൻ ഇന്നിംഗ്‌സിൽ പൂജാര സെഞ്ച്വറി തികച്ചത് പരാമർശിച്ചായിരുന്നു പന്തിന്റെ സംസാരം.

ഖ്വാജയെ സമ്മർദത്തിലാക്കാനുള്ള പന്തിന്റെ നീക്കം ഫലിക്കുകയും ചെയ്തു. അശ്വിൻ റിഷഭ് പന്തിന്റെ കൈകളിൽ തന്നെ ഖ്വാജയെ എത്തിക്കുകയും ചെയ്തു. 125 പന്തിൽ 28 റൺസായിരുന്നു ഖ്വാജയുടെ സ്‌കോർ.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *