റൺ വേട്ടയിൽ മുന്നിൽ, സിക്‌സറുകളിൽ സെഞ്ച്വറി; രോഹിത് ഇന്നലെ കുറിച്ച റെക്കോർഡുകൾ

Loading...
  • 372
    Shares

ന്യൂസിലാൻഡിനെതിരായ രണ്ടാം ടി20യിൽ തകർപ്പൻ ജയത്തിന് പിന്നാലെ ഇന്ത്യൻ ആരാധകരെ സന്തോഷിപ്പിച്ച് രോഹിത് ശർമയുടെ റെക്കോർഡുകളും. ടി20 ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടുന്ന താരമെന്ന പദവി രോഹിത് സ്വന്തമാക്കി. ന്യൂസിലാൻഡിന്റെ മാർട്ടിൻ ഗുപ്റ്റിലിനെയാണ് രോഹിത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്.

85 ഇന്നിംഗ്‌സുകളിൽ നിന്നായി 2288 റൺസാണ് രോഹിത് ശർമ നേടിയിരിക്കുന്നത്. ഗുപ്റ്റലിന്റെ സമ്പാദ്യം 2272 റൺസാണ്. റെക്കോർഡ് നേട്ടത്തിലെത്താൻ രണ്ടാം ടി20 തുടങ്ങുന്നതിന് മുമ്പ് രോഹിതിന് വേണ്ടിയിരുന്നത് 35 റൺസായിരുന്നു. ഇന്നലെ 29 പന്തിൽ 50 റൺസ് നേടിയതോടെ രോഹിത് ടി20 റൺസ് സമ്പാദ്യം 2288ൽ എത്തിച്ചു

ടി20യിൽ 100 സിക്‌സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും രോഹിത് സ്വന്തമാക്കി. മത്സരത്തിൽ നാല് സിക്‌സറുകളാണ് രോഹിത് നേടിയത്. രോഹിതിന്റെ സിക്‌സർ നേട്ടം ടി20യിൽ 103 ആയി. 103 സിക്‌സറുകൾ വീതം നേടിയ ഗെയ്ൽ, ഗുപ്റ്റിൽ എന്നിവരാണ് രോഹിതിന് മുന്നിലുള്ളത്. കിവീസിനെതിരായ മൂന്നാം ടി20യോട് കൂടി തന്നെ ഈ റെക്കോർഡും രോഹിത് മറികടക്കുമെന്ന വിശ്വാസത്തിലാണ് ആരാധകർ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *