ഒരുമ ഞങ്ങളുടെ പെരുമ: രക്ഷകരെ ആദരിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക പട

  • 90
    Shares

പ്രളയദുരന്തത്തിൽ നിന്നും കേരളത്തെ കൈപിടിച്ച് കരകയറ്റിലെ രക്ഷാപ്രവർത്തകർക്ക് ആദരമർപ്പിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകർ. ഗ്യാലറിയിലുയർന്ന പടുകൂറ്റൻ ബാനറിലൂടെയാണ് മത്സ്യത്തൊഴിലാളികളെ അടക്കം ആരാധകർ ആദരിച്ചത്. ഇന്നലെ കൊച്ചിയിൽ മത്സരം കാണാനെത്തിയ ആയിരങ്ങൾ നിറഞ്ഞ കയ്യടികളോടെയാണ് ഇതിനെ സ്വീകരിച്ചത്

മത്സ്യത്തൊഴിലാളികളുടെ വഞ്ചിയും ഇതിൽ കേരളത്തെ താങ്ങി നിർത്തുന്നതുമാണ് ബാനറിലെ പടുകൂറ്റൻ ചിത്രത്തിലുള്ളത്. വഞ്ചിയുടെ ഒരറ്റം താങ്ങിപ്പിടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, സൈനികൻ, പോലീസ്, മത്സ്യത്തൊഴിലാളി, നഴ്‌സ്, സോഷ്യൽ മീഡിയവഴി വിവരങ്ങൾ അറിയിക്കുന്ന യുവാവ്, ഫയർ ഫോഴ്‌സ് എന്നിവരും നാവിക സേനാ ഹെലികോപ്റ്ററും ബാനറിൽ ഇടം പിടിച്ചു. ഒരുമ ഞങ്ങളുടെ പെരുമ എന്ന് ബാനറിൽ എഴുതിയിട്ടുമുണ്ട്‌

Leave a Reply

Your email address will not be published. Required fields are marked *