ബൗണ്ടറിയെന്ന് കരുതി ഓടാതെ പാക് താരം അസ്ഹർ അലി; പിന്നെ സംഭവിച്ചത് കാണുക

  • 98
    Shares

ക്രിക്കറ്റിലെ ഏറ്റവും വലിയ അബദ്ധ റൺ ഔട്ടിനാണ് ഓസ്‌ട്രേലിയ-പാക്കിസ്ഥാൻ രണ്ടാം ടെസ്റ്റ് സാക്ഷ്യം വഹിച്ചത്. പാക് താരം അസ്ഹർ അലിയാണ് മണ്ടത്തരം കാണിച്ച് റൺ ഔട്ട് ചോദിച്ചുവാങ്ങിയത്. രണ്ടാം ടെസ്റ്റിലെ മൂന്നാം ദിവസമാണ് ക്രിക്കറ്റിലെ അപൂർവങ്ങളിൽ അപൂർവമായ റൺ ഔട്ട് പിറന്നത്.

64 റൺസുമായി ക്രീസിൽ താളം കണ്ടെത്തി നിൽക്കവെയാണ് മണ്ടത്തരം കൊണ്ട് അസ്ഹർ അലി ഔട്ടാകുന്നത്. പീറ്റർ സിഡിലിന്റെ പന്ത് ഗള്ളിയിലേക്ക് തള്ളിയിട്ട അസ്ഹർ അലി കരുതിയത് പന്ത് ബൗണ്ടറി കടക്കുമെന്നാണ്. എന്നാൽ വേഗത കുറഞ്ഞ് പന്ത് ബൗണ്ടറി ലൈനിന് തൊട്ടു മുന്നിൽ നിന്നു.

ഫോർ എന്നുറപ്പിച്ച അസ്ഹർ അലിയും ആസാദ് ഷഫീഖും പിച്ചിന് മധ്യത്തിൽ സംസാരിച്ചു നിൽക്കുകയായിരുന്നു. ഈ സമയം പന്ത് കയ്യിലെടുത്ത മിച്ചൽ സ്റ്റാർക്ക് കീപ്പറായ ടിം പെയിനിന് പന്ത് കൈമാറുകയും പെയിൻ സ്റ്റംപ് ഇളക്കുകയുമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് പോലും മനസ്സിലാകാതെ അമ്പരന്ന് നിൽക്കാൻ മാത്രമായിരുന്നു പാക് ബാറ്റ്‌സ്മാൻമാരുടെ വിധി

Leave a Reply

Your email address will not be published. Required fields are marked *