ഡേവിഡ് വാർണർക്ക് സെഞ്ച്വറി; ഓസ്‌ട്രേലിയ 307ന് ഓൾ ഔട്ട്

Loading...

ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഓസ്‌ട്രേലിയ 307ന് എല്ലാവരും പുറത്തായി. അതി ഗംഭീര തുടക്കം ലഭിച്ചിട്ടും അവസാന ഓവറുകളിൽ വിക്കറ്റുകൾ വീണതോടെയാണ് ഓസീസ് കൂറ്റൻ സ്‌കോറിലേക്ക് എത്താതെ പോയത്. ഓപണർമാരായ ഫിഞ്ചും വാർണറും ചേർന്ന് നൽകിയ തുടക്കം മുതലാക്കാൻ മറ്റ് ബാറ്റ്‌സ്മാൻമാർക്ക് സാധിക്കാതെ പോകുകയായിരുന്നു

ഡേവിഡ് വാർണറുടെ സെഞ്ച്വറിയാണ് ഇന്നിംഗ്‌സിലെ സ്‌പെഷ്യൽ. 111 പന്തിൽ 11 ഫോറും ഒരു സിക്‌സുമടക്കം 107 റൺസാണ് വാർണർ നേടിയത്. ഫിഞ്ച് 84 പന്തിൽ നാല് സിക്‌സും ആറ് ഫോറും സഹിതം 82 റൺസെടുത്തു. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 146 റൺസ് അടിച്ചൂകൂട്ടി

ഇരുവരും പുറത്തായ ശേഷം ഓസ്‌ട്രേലിയയുടെ മറ്റൊരു ബാറ്റ്‌സമാനും 25 റൺസിന് അപ്പുറം കടക്കാനായില്ല. മാക്‌സ് വെൽ 20, ഷോൺ മാർഷ് 23, ഖവാജ 18, കാറെ 20, എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സമാൻമാരുടെ സ്‌കോറുകൾ. അവസാന നാല് വിക്കറ്റുകൾ എട്ട് റൺസിനിടെ നഷ്ടപ്പെടുകയും ചെയ്തു

പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് അമീർ 5 വിക്കറ്റുകൾ വീഴ്ത്തി. ഷഹീൻ ഷാ അഫ്രീദി രണ്ടും ഹസൻ അലി, വഹാബ് റിയാസ്, മുഹമ്മദ് ഹഫീസ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *