ധോണിക്ക് തലയിൽ ബെർത്തിഡേ ഗിഫ്റ്റ് കൊടുത്ത് പാണ്ഡ്യ

  • 66
    Shares

37-ാം ജന്മദിനമായിരുന്നു ഇന്നലെ ധോണിയ്ക്ക്. ഇംഗ്ലണ്ട് പര്യടനത്തിലായതുകൊണ്ട് ഇത്തവണത്തെ ആഘോഷത്തിൽ സഹതാരങ്ങളെല്ലാം ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിലും ധോണിക്ക് ആശംസകളുടെ കുത്തൊഴുക്കായിരുന്നു. എന്നാൽ അവരിൽ നിന്നൊക്കെ വ്യത്യസ്തമായി ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ തലൈവർക്ക് ഒരു സമ്മാനം നൽകി. ‘തല’യുടെ തലയിൽ പുതിയ ഹെയർ സ്‌റ്റൈൽ പരീക്ഷിച്ചുകൊണ്ടാണ് ധോണിയുടെ ബെർത്തിഡേ പാണ്ഡ്യ ‘അവിസ്മരണീയ’ മാക്കിയത്. ഇങ്ങനൊരു ബെർത്തിഡേ ഗിഫ്റ്റ് ധോണിയ്ക്ക് ഇതുവരെ ലഭിച്ചിട്ടുണ്ടാവില്ല. പാണ്ഡ്യ തന്നെയാണ് ധോണിയുടെ മുടി വെട്ടുന്ന ചിത്രം ട്വിറ്റർ പോസ്റ്റ്് ചെയ്തത്. ‘

സ്പെഷ്യൽ ഡെയിൽ സ്പെഷ്യൽ ഹെയർ കട്ട്. ധോണിയ്ക്കുള്ള എന്റെ ബെർത്തിഡേ ഗിഫ്ററാണിത്. ഈ സാഹസിക പ്രവർത്തി വൈദഗ്ധ്യമുള്ളവർ മാത്രം ചെയ്യുന്നത്. വീട്ടിൽ ആരും അനുകരിക്കരുത്’ പാണ്ഡ്യ ചിത്രത്തിനൊപ്പം ട്വിറ്ററിൽ കുറിച്ചു. പാണ്ഡ്യയുടെ ട്വീറ്റിന് വൻ സ്വീകരണമാണ് എന്തായാലും ലഭിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര 1-1 ന് സമനിലയിലായ ശേഷമായിരുന്നു ധോണിയുടെ പിറന്നാൾ ആഘോഷം നടന്നത്. ഇതിനിടയിൽ ധോണി മറ്റൊരു അപൂർവ നേട്ടവും സ്വന്തമാക്കിയിരുന്നു. 500 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച മൂന്നാമത്തെ മാത്രം ഇന്ത്യൻ താരമായി മഹി മാറുകയും ചെയ്തു. സച്ചിൻ ടെണ്ടുൽക്കറും ദ്രാവിഡും മാത്രമാണ് ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് രണ്ട് താരങ്ങൾ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *