ഗാർഡിയോളക്കായി വലവിരിച്ച് അർജന്റീന; സാംപോളിക്ക് പകരക്കാരനായി സൂപ്പർ കോച്ച് വരുമോ

Loading...
  • 462
    Shares

ലോകകപ്പിൽ പ്രീക്വാർട്ടറിൽ ഫ്രാൻസിനോട് പരാജയപ്പെട്ട് പുറത്താകേണ്ടി വന്നതിന് പിന്നാലെ അർജന്റീന മറ്റൊരു പരിശീലകനെ തേടുന്നതായി വാർത്തകൾ. നിലവിലെ പരിശീലകൻ ഹോർഗെ സാംപോളിക്കെതിരെ ആരാധകരിൽ നിന്ന് തന്നെ രൂക്ഷ വിമർശനമുയരുന്ന സാഹചര്യത്തിലാണ് പുതിയ പരിശീലകനെ തേടാൻ അർജന്റീന തയ്യാറെടുക്കുന്നത്

ലോകോത്തര പരിശീലകൻ പെപ് ഗാർഡിയോളയെ അർജന്റീന സമീപിച്ചതായാണ് വാർത്തകൾ. നിലവിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ ഗാർഡിയോളയെ പ്രതിവർഷം 12 ദശലക്ഷം ഡോളർ വേതനാടിസ്ഥാനത്തിൽ നിയമിക്കാനാണ് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ നീക്കങ്ങൾ നടത്തുന്നത്.

ഗാർഡിയോളക്ക് 2021 വരെ മാഞ്ചസ്റ്റർ സിറ്റിയിൽ കരാറുണ്ട്. സിറ്റിയെ ഈ സീസണിൽ പ്രീമിയർ ലീഗ് ചാമ്പ്യൻമാരാക്കാനും ഗാർഡിയോളക്ക് സാധിച്ചിരുന്നു. സിറ്റിയുമായുള്ള കരാർ ഉപേക്ഷിച്ച് ഗാർഡിയോള അർജന്റീനയിലേക്ക് വിമാനം കയറാനുള്ള സാധ്യത കുറവാണെന്ന് കരുതുന്നു

ഗാർഡിയോളയോ അർജന്റീന ഫുട്‌ബോൾ അസോസിയേഷനോ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ മസ്സിയുമായുള്ള അടുത്ത ബന്ധം ഗാർഡിയോളയെ അർജന്റീനയിലേക്ക് എത്തിച്ചേക്കാമെന്നും വിലയിരുത്തലുകളുണ്ട്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *