പെറു ലോകകപ്പിൽ ഒരു ഗോൾ നേടി; അതും 36 വർഷങ്ങൾക്ക് ശേഷം

ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന മത്സരത്തിൽ പെറു ഒരു ഗോളിന് മുന്നിട്ട് നിൽക്കുന്നു. 18ാം മിനിറ്റിൽ ആന്ദ്രെ കാറിലോയിലൂടെയാണ് പെറു ലീഡ് നേടിയത്. 36 വർഷങ്ങൾക്ക് ശേഷമാണ് പെറു ലോകകപ്പിൽ ഒരു ഗോൾ സ്വന്തമാക്കുന്നത്.

1982ലെ സ്‌പെയിൻ ലോകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു പെറു അവസാനമായി ഗോൾ നേടിയത്. പോളണ്ടിനെതിരെ നടന്ന മത്സരത്തിൽ അന്ന് 5-1ന് പെറു ജയിച്ചിരുന്നു. ഇതിന് ശേഷം റഷ്യൻ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം റൗണ്ട് മത്സരത്തിലാണ് പെറു ഗോൾ സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയക്ക് ഇന്നത്തെ മത്സരം നിർണായകമാണ്. മികച്ച ഗോൾ വ്യത്യാസത്തിൽ പെറുവിനെതിരെ ജയിക്കുകയും ഫ്രാൻസ്-ഡെൻമാർക്ക് മത്സരത്തിൽ ഫ്രാൻസ് ജയിക്കുകയും ചെയ്താൽ മാത്രമേ ഓസ്‌ട്രേലിയക്ക് പ്രീ ക്വാർട്ടറിൽ കടക്കാൻ സാധിക്കു. അതേസമയം രണ്ട് മത്സരങ്ങളും തോറ്റ പെറു ലോകകപ്പിൽ നിന്ന് നേരത്തെ പുറത്തായിരുന്നു. എങ്കിലും തലയുയർത്തി പിടിച്ചാകും പെറുവിന്റെ മടക്കം

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *