ദക്ഷിണാഫ്രിക്കൻ താരത്തെ വംശീയമായി അധിക്ഷേപിച്ച പാക് ക്രിക്കറ്റ് ടീം നായകൻ മാപ്പ് പറഞ്ഞു

  • 39
    Shares

ഏകദിന മത്സരത്തിനിടെ ദക്ഷിണാഫ്രിക്കൻ താരത്തെ വംശീയമായി അധിക്ഷേപിച്ച സംഭവത്തിൽ പാക് നായകൻ സർഫറാസ് അഹമ്മദ് മാപ്പ് പറഞ്ഞു. ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ ആൻഡിലെ ഫെലുക്വായോയെയാണ് സർഫറാസ് പരിഹസിച്ചത്.

എടാ കറുത്തവനെ നിന്റെ അമ്മ ഇന്ന് എവിടെപ്പോയാണ് പ്രാർഥിച്ചത് എന്നായിരുന്നു സർഫറാസിന്റെ സ്ലെഡ്ജിംഗ്. ഇത് സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയും തത്സമയം ലോകമറിയുകയുമായിരുന്നു. താരത്തിനെതിരെ ഐസിസി അച്ചടക്ക നടപടിക്കൊരുങ്ങുന്നതിനിടെയാണ് മാപ്പ് പറച്ചിലുമായി രംഗത്തുവന്നത്.

തന്റെ വാക്കുകൾ ആരെയും അധിക്ഷേപിക്കാനായിരുന്നില്ലെന്നും വേദനിപ്പിക്കുക തന്റെ ലക്ഷ്യമല്ലായിരുന്നുവെന്നും സർഫറാസ് ട്വിറ്ററിൽ കുറിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *