ഓസീസ് മണ്ണിൽ 1000 റൺസ്, പ്ലെയർ ഓഫ് ദ സീരീസ്; ഇത് മഹിയുടെ സിംപിൾ പ്രതികാരം

Loading...
  • 942
    Shares

വിമർശകർക്കുള്ള മറുപടി ബാറ്റ് കൊണ്ട് കൊടുക്കുന്ന ശീലം പണ്ടേയുള്ളതാണ് മഹേന്ദ്ര സിംഗ് ധോണിക്ക്. ഓസീസ് പര്യടനത്തിലും അതിന് മാറ്റമൊന്നുമുണ്ടായില്ല. ധോണിയുടെ വിരമിക്കലിന് മുറവിളി കൂട്ടുന്ന ഹേറ്റേഴ്‌സ് വരെ ഇപ്പോൾ സമ്മതിക്കും. ഇതൊരു ഒന്നൊന്നര മുതലാണെന്ന്.

മൂന്ന് മത്സരങ്ങൾ, മൂന്ന് അർധ സെഞ്ച്വറി. അതിൽ രണ്ട് നോട്ടൗട്ടും. ഓസീസിനെതിരായ പരമ്പരയിൽ ധോണിയുടെ ബാറ്റിംഗ് പെർഫോമൻസ് മാത്രമാണിത്. വിക്കറ്റിന് പിന്നിൽ നടത്തിയ മിന്നൽ സ്റ്റംപിംഗും ക്യാച്ചുകളും റൺസ് സേവുകളും വേറെ. ബൗളർമാർക്കും ഫീൽഡർമാർക്കും തന്ത്രം പറഞ്ഞു കൊടുക്കുന്ന ധോണിയെയും എങ്ങനെ മറക്കാനാണ്. ഇത് മഹിയുടെ പ്രതികാരമാണ്. ഹേറ്റേഴ്‌സിനുള്ള സിംപിൾ പ്രതികാരം

മെൽബൺ ഏകദിനത്തിൽ അപൂർവമായൊരു റെക്കോർഡിന് കൂടി ധോണി അർഹനായി. ഓസീസ് മണ്ണിൽ 1000 റൺസ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനാണ് ധോണി. മൂന്നാം ഏകദിനത്തിൽ 34 റൺസ് നേടിയതോടെയാണ് ഓസീസ് മണ്ണിൽ ധോണി 1000 റൺസ് തികച്ചത്.

ഏകദിനത്തിലെ 70ാം അർധസെഞ്ച്വറിയാണ് ധോണി മെൽബണിൽ കുറിച്ചത്. പരമ്പരയിലാകെ മൂന്ന് അർധസെഞ്ച്വറികളാണ് ധോണി കുറിച്ചത്. പ്ലെയർ ഓഫ് ദ സീരിസായി തെരഞ്ഞെടുക്കപ്പെതും ഇന്ത്യയുടെ ഈ ഇതിഹാസ താരത്തെയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *