ഒരു മത്സരത്തിൽ നൂറിലധികം പാസുകളുമായി പോർച്ചുഗൽ താരം; ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യം

  • 414
    Shares

ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ ഇറാനുമായി സമനിലയിൽ പിരിഞ്ഞുവെങ്കിലും പ്രീ ക്വാർട്ടർ ബർത്ത് ഉറപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് പോർച്ചുഗൽ ടീം. ഇന്നലെ നടന്ന മത്സരത്തിൽ ഇറാൻ പോർച്ചുഗലിനെ 1-1 എന്ന നിലയിൽ തളക്കുകയായിരുന്നു. പക്ഷേ അപൂർവങ്ങളായ രണ്ട് റെക്കോർഡുകൾ സ്വന്തമാക്കിയാണ് പോർച്ചുഗൽ ടീം ഇന്നലെ കളി അവസാനിപ്പിച്ചത്

പോർച്ചുഗലിന്റെ മധ്യനിരയിലെ ശക്തനായ അഡ്രിയാൻ സിൽവ ഇന്നലെ നൽകിയത് നൂറിലധികം പാസുകളാണ്. ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മത്സരത്തിൽ ഒരു താരം ഇത്രയദികം പാസുകൾ നൽകുന്നത്. ഇറാന്റെ ശക്തമായ പ്രതിരോധ കോട്ട പൊളിക്കുന്നതിന്റെ ഭാഗമായി കൃത്യമായ പാസുകളിലൂടെയായിരുന്നു പോർച്ചുഗലിന്റെ മുന്നേറ്റം. ഇതിൽ ഏറ്റവുമധികം പങ്കുവഹിച്ചത് സിൽവയായിരുന്നു. 107 പാസുകളാണ് മത്സരത്തിലാകെ അദ്ദേഹം നൽകിയത്

മത്സരത്തിന്റെ ആദ്യ പകുതി പൂർത്തിയായപ്പോൾ തന്നെ പോർച്ചുഗൽ ടീം കൈമാറിയത് 262 പാസുകളാണ്. 1966 മുതലുള്ള ലോകകപ്പ് ചരിത്രത്തിലും ഇത് ആദ്യ സംഭവമാണ്. ആദ്യ പകുതിയിൽ ഇത്രയേറെ പാസുകൾ കൈമാറുന്ന മറ്റൊരു മത്സരവും ലോകകപ്പ് ചരിത്രത്തിലുണ്ടായിട്ടില്ല.

ഇറാന്റെ പ്രതിരോധ പൂട്ട് തകർത്ത് ബോക്‌സിലേക്ക് പന്ത് എത്തിക്കാനുള്ള പോർച്ചുഗലിന്റെ ശ്രമങ്ങളാണ് ഇന്നലെ മൈതാനത്ത് കണ്ടത്. പന്തടക്കവും പോർച്ചുഗലിനായിരുന്നു. മത്സരത്തിന്റെ 45ാീം മിനിറ്റിൽ റിക്കാർഡോ ക്വറേസ്മയിലൂടെ പോർച്ചുഗൽ ലീഡ് നേടുകയായിരുന്നു. എന്നാൽ 93ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ഇറാൻ സമനില സ്വന്തമാക്കുകയും ചെയ്തു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *