അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറിയുമായി പൃഥ്വി ഷാ; ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്

Loading...
  • 583
    Shares

പതിനാല് ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ പരിചയം മാത്രവുമായാണ് പൃഥ്വി ഷാ ഇന്ത്യക്ക് വേണ്ടി ഇന്ന് അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ പാഡ് അണിഞ്ഞത്. പതിനെട്ടുകാരനായ തുടക്കക്കാരന്റെ യാതൊരു പതർച്ചയുമില്ലാതെ ബാറ്റ് വീശിയപ്പോൾ സച്ചിന് ശേഷം ഇന്ത്യ കാത്തിരുന്ന മറ്റൊരു താരം പിറക്കുകയായിരുന്നു. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ച്വറി സ്വന്തമാക്കി പൃഥ്വി ഷാ ക്രിക്കറ്റിൽ വരവറിയിക്കുകയാണ്

99 പന്തുകളിലാണ് പൃഥ്വി ഷാ തന്റെ സെഞ്ച്വറി സ്വന്തമാക്കിയത്. 90കളിൽ മാത്രമാണ് ചെറിയ ഒരു പതർച്ച പൃഥ്വിയിൽ നിന്നും കണ്ടത്. അതും കുറച്ചു പന്തുകളിൽ മാത്രം. തുടക്കം മുതലെ ആക്രമണാത്മക ബാറ്റിംഗാണ് പൃഥ്വി ഷാ കാഴ്ചവെച്ചത്. ചില സമയങ്ങളിൽ സേവാഗിനെ ഓർമിപ്പിക്കുകയും ചെയ്തു ഈ കൗമാര താരം

99 പന്തുകളിൽ 15 ഫോറുകൾ സഹിതമാണ് പൃഥ്വി തന്റെ ആദ്യ ശതകം പൂർത്തിയാക്കിയത്. മറുവശത്ത് ചേതേശ്വർ പൂജാരയും മികച്ച പിന്തുണയുമായി ക്രീസിലുണ്ട്. 90 പന്തുകളിൽ 11 ഫോറുകൾ സഹിതം 67 റൺസാണ് പൂജാര സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യ 32 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് എന്ന നിലയിലാണ് ഇപ്പോൾ. 5.4 ശരാശരിയിൽ ഏകദിന ശൈലയിലാണ് ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ സ്‌കോർ മുന്നോട്ടു കൊണ്ടുപോകുന്നത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *