പയ്യൻ ആള് കൊള്ളാം, എന്താ ഒരു ബാറ്റിംഗ്; പൃഥ്വിയെ അഭിനന്ദിച്ച് സച്ചിനും സേവാഗും

  • 511
    Shares

അരങ്ങേറ്റ ടെസ്റ്റിൽ തന്നെ തകർപ്പൻ സെഞ്ച്വറി നേടിയ കൗമാര താരം പൃഥ്വി ഷായ്ക്ക് അഭിനന്ദനവുമായി സച്ചിൻ തെൻഡുൽക്കറും വിരേന്ദർ സേവാഗും. പതിനെട്ട് വയസ്സു മാത്രം പ്രായമുള്ള താരം പതിനാല് ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ പരിചയം മാത്രം വെച്ചാണ് ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിന് പാഡണിഞ്ഞത്. എന്നാൽ തുടക്കക്കാരന്റെ യാതൊരു പതർച്ചയും കൂടാതെയുള്ള പ്രകടനാണ് പൃഥ്വി കാഴ്ച വെച്ചത്

ആദ്യ ഇന്നിംഗ്‌സിൽ തന്നെ ആക്രമിച്ച് കളിക്കുന്നത് കാണാൻ സന്തോഷകരമാണെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. ഇതുപോലെ തുടർന്നും ഭയമില്ലാതെ ബാറ്റ് ചെയ്യണമെന്നും സച്ചിൻ ട്വീറ്റ് ചെയ്തു.

ഷാ ഷോ എന്നായിരുന്നു സേവാഗിന്റെ ട്വീറ്റ്. ഇതൊരു തുടക്കം മാത്രമാണെന്നും പൃഥ്വി കൊള്ളാമെന്നും സേവാഗ് പറഞ്ഞു. രോഹിത് ശർമ, ഹർഭജൻ സിംഗ് തുടങ്ങിയ താരങ്ങളും പൃഥ്വിയെ അഭിനന്ദിച്ച് രംഗത്തുവന്നിട്ടുണ്ട്


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *