തകർന്ന ഇന്ത്യയെ ഒറ്റയ്ക്ക് താങ്ങിനിർത്തി പൂജാര; ഒന്നാം ദിനം പുറത്താകാതെ പിടിച്ചുനിന്ന് ഇന്ത്യ

  • 357
    Shares

അഡലൈഡ് ടെസ്റ്റിൽ ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 250 റൺസെടുത്തു. മുൻനിര ചീട്ടുകൊട്ടാരം പോലെ തകർന്ന മത്സരത്തിൽ ചേതേശ്വർ പൂജാര ഒറ്റയ്ക്ക് നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യൻ സ്‌കോർ 250ൽ എത്തിച്ചത്. ഒമ്പതാമനായി പൂജാര പുറത്തായതോടെ ഒന്നാം ദിനം കളി അവസാനിപ്പിക്കുകയായിരുന്നു

ടോസ് നേടിയ വിരാട് കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുത്തു. പക്ഷേ കോഹ്ലിയുടെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീടുള്ള ഇന്ത്യയുടെ പ്രകടനം. 41 റൺസിനിടെ 4 വിക്കറ്റുകളും 86 റൺസെടുക്കുന്നതിനിടെ അഞ്ചാം വിക്കറ്റും വീണതോടെ ഇന്ത്യ പ്രതിരോധത്തിലായി. പക്ഷേ പൂജാര ഒരറ്റത്ത് വിക്കറ്റ് സൂക്ഷിച്ചതോടെ സ്‌കോർ മെല്ലെ ഉയർന്നു

246 പന്തിൽ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 123 റൺസാണ് പൂജാര എടുത്തത്. 37 റൺസെടുത്ത രോഹിത് ശർമ പുറത്തായ ശേഷം വാലറ്റത്തെ കൂട്ടുപിടിച്ചായിരുന്നു പൂജാര സ്‌കോർ ഉയർത്തിയത്. റൺ റേറ്റ് ഉയർത്താനുള്ള ശ്രമത്തിനിടെ അദ്ദേഹം റൺ ഔട്ടാകുകയായിരുന്നു

കെ എൽ രാഹുൽ 2, മുരളി വിജയ് 11, കോഹ്ലി 3, രഹാനെ 13, റിഷഭ് പന്ത് 25, അശ്വിൻ 25, ഇഷാന്ത് ശർമ 4 ഉം റൺസെടുത്തു. കളി അവസാനിക്കുമ്പോൾ ആറ് റൺസുമായി ഷമിയാണ് ക്രീസിൽ, ഓസ്‌ട്രേലിയക്ക് വേണ്ടി സ്റ്റാർക്ക്, ഹാസിൽവുഡ്, കമ്മിൻസ്, ലിയോൺ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി


-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *