കൂവൽ, ചെരിപ്പേറ്, അധിക്ഷേപം; ഖത്തർ ടീമിനെതിരെ യുഎഇ ആരാധകരുടെ അതിക്രമം: രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

Loading...
  • 179
    Shares

ഏഷ്യാ കപ്പ് സെമിഫൈനൽ മത്സരത്തിനിടെ ഖത്തർ കളിക്കാരോട് മോശമായി പെരുമാറിയ യുഎഇ ആരാധകർക്കെതിരെ സോഷ്യൽ മീഡിയയിൽ ഫുട്‌ബോൾ പ്രേമികളുടെ രൂക്ഷ വിമർശനം. ഖത്തർ ദേശീയ ഗാനത്തിനിടെ കൂവുകയും ഖത്തർ കളിക്കാർക്ക് നേരെ ഷൂ, വെള്ളക്കുപ്പികൾ വലിച്ചെറിയുകയും അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്ത യു എ എ ആരാധകർ ഫുട്‌ബോളിന്റെ മാന്യത മറന്നുവെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു

മത്സരത്തിന്റെ തുടക്കം മുതലേ ഖത്തർ കളിക്കാർക്ക് നേരെ വെള്ളക്കുപ്പികൾ വലിച്ചെറിഞ്ഞു കൊണ്ടിരുന്നു. ഖത്തർ രണ്ടാം ഗോൾ നേടിയതിന് ശേഷം കുപ്പിയേറ് ശക്തമായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആരാധകരെ അനുനയിപ്പിക്കാനുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ നീക്കവും വിഫലമായി മാറിയിരുന്നു.

ഖത്തറിന്റെ രണ്ടാം ഗോൾ നേടിയ അൽ മുഈസ് അലിയെ വേശ്യയുടെ മകനെന്ന് വിളിച്ച് യുഎഇ ആരാധകർ ട്വീറ്റ് ചെയ്തതും വലിയ വിവാദമായിട്ടുണ്ട്. യുഎഇക്കെതിരെ ഫിഫ നടപടിയെടുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *