Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

സൂപ്പർ താരങ്ങൾ മടങ്ങി; രാജസ്ഥാൻ റോയൽസിന് കനത്ത പ്രതിസന്ധി

Sports

സൂപ്പർ താരങ്ങൾ മടങ്ങി; രാജസ്ഥാൻ റോയൽസിന് കനത്ത പ്രതിസന്ധി

പ്ലേ ഓഫ് ഉറപ്പിക്കാൻ പൊരുതുന്ന രാജസ്ഥാൻ റോയൽസിന് അപ്രതീക്ഷിത തിരിച്ചടി. അവരുടെ സൂപ്പർ താരങ്ങളായ ജോസ് ബട്‌ലറും ബെൻ സ്‌റ്റോക്‌സും നാട്ടിലേക്ക് മടങ്ങി. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ രണ്ട് താരങ്ങളെയും ഇംഗ്ലീഷ് ദേശീയ ടീമിൽ ഉൾപ്പെടുത്തിയിരുന്നു

പാക്കിസ്ഥാനെതിരായ മത്സരത്തിൽ ടീമിനൊപ്പം ചേരുന്നതിനായാണ് ഇംഗ്ലീഷ് താരങ്ങൾ മടങ്ങുന്നത്. ഇതോടെ 19ാം തീയതി നടക്കുന്ന അതിനിർണായക മത്സരത്തിൽ താരങ്ങളുടെ സാന്നിധ്യം രാജസ്ഥാൻ റോയൽസിനുണ്ടാകില്ല.

19ന് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ മത്സരം. തോൽവികളിൽ ഉഴറിയ രാജസ്ഥാനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ താരമാണ് ജോസ് ബട്‌ലർ. താരത്തിന്റെ മികച്ച പ്രകടനങ്ങളുടെ മികവിലാണ് രാജസ്ഥാൻ ടൂർണമെന്റിൽ ഇത്രയും മുന്നേറിയത്. മാച്ച് വിന്നറായ ബട്‌ലറുടെ അസാന്നിധ്യമാകും രാജസ്ഥാന് ഏറ്റവുമധികം തലവേദന സൃഷ്ടിക്കുക.

സീസണിൽ 13 മത്സരങ്ങളിൽ നിന്നായി 548 റൺസാണ് ബട്‌ലർ സ്വന്തമാക്കിയത്. 54.80 ബാറ്റിംഗ് ശരാശരിയിലാണ് താരം റൺസ് അടിച്ചൂകൂട്ടിയിരുന്നത്. 2016ന് ശേഷം ഇതാദ്യമായാണ് ബട്‌ലർ ഇംഗ്ലണ്ട് ടെസ്റ്റ് ദേശീയ ടീമിലേക്ക് മടങ്ങിയെത്തുന്നത്. ഐപിഎല്ലിലെ പ്രകടനമാണ് താരത്തെ തുണച്ചത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Sports

Advertisement

Title

Advertisement
To Top