ഇന്ത്യയിൽ നിന്നൊരു അത്ഭുത ബാലൻ; പന്ത്രണ്ടാം വയസ്സിൽ ഗ്രാൻഡ് മാസ്റ്റർ പദവി

  • 20
    Shares

ചെസിലെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രാൻഡ് മാസ്റ്റർ പദവി സ്വന്തമാക്കി തമിഴ്‌നാട്ടുകാരനായ രമേശ് ബാബു പ്രഗ്നാനന്ദ. പന്ത്രണ്ടാം വയസ്സിലാണ് രമേശ് ചരിത്രം കുറിച്ചിരിക്കുന്നത്.

ലോക ചരിത്രത്തിൽ ഗ്രാൻഡ് മാസ്റ്റർ പദവി സ്വന്തമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് രമേശ് ബാബു. റഷ്യയിൽ നിന്നുള്ള സെർജി കർജകിൻ ആണ് ഗ്രാൻഡ് മാസ്റ്റർ പട്ടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം

ചെന്നൈ സ്വദേശിയാണ് രമേശ് ബാബു. ഏഴാം ക്ലാസിൽ പഠിക്കുന്ന കൊച്ചു മിടുക്കൻ ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ എന്നീ ഇനങ്ങളിലും ചാമ്പ്യനാണ്. 2017ൽ വേൾഡ് ജൂനിയർ ചെസ്സിൽ നാലാം സ്ഥാനവും ഫിഡയുടെ ആദ്യത്തെ ഗ്രാൻഡ് മാസ്റ്റർ നോമിനേഷനും നേടി. ജൂണിൽ ഗ്രാൻഡ് മാസ്റ്റർ ലൂക്ക മറോണിയെ പരാജയപ്പെടുത്തിയാണ് ഗ്രാൻഡ് മാസ്റ്റർ പദവി ഉറപ്പിച്ചത്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *