ചരിത്രനേട്ടത്തിലേക്ക് കുതിക്കാനൊരുങ്ങി കേരളം; ഗുജറാത്തിനെ 162ൽ എറിഞ്ഞിട്ടു, 23 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

Loading...
  • 171
    Shares

രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ഗുജറാത്തിനെതിരെ കേരളത്തിന് വിജയപ്രതീക്ഷ. കേരളത്തിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 185 റൺസ് പിന്തുടർന്ന ഗുജറാത്തിനെ 162 റൺസിന് കേരളാ ബൗളർമാർ എറിഞ്ഞിട്ടു. 23 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡാണ് കേരളത്തിന് സ്വന്തമായത്.

നാല് വിക്കറ്റെടുത്ത സന്ദീപ് വാര്യരും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തിയ ബേസിൽ തമ്പിയും നിധീഷും ചേർന്നാണ് ഗുജറാത്തിനെ എറിഞ്ഞുവീഴ്ത്തിയത്. 43 റൺസെടുത്ത പാർഥിവ് പട്ടേലാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറർ. കലേറിയ 36 റൺസെടുത്തു.

മൂന്നര ദിവസം ബാക്കി നിൽക്കെ കേരളത്തിന് വിജയപ്രതീക്ഷ ഏറുകയാണ്. മത്സരം വിജയിക്കുകയാണെങ്കിൽ ചരിത്രത്തിൽ ആദ്യമായി കേരളത്തിന് രഞ്ജി ട്രോഫി സെമി ഫൈനലിൽ പ്രവേശിക്കാം. അതേസമയം പരുക്കേറ്റ സഞ്ജു സാംസണ് രണ്ടാമിന്നിംഗ്‌സിൽ ബാറ്റ് ചെയ്യാനാകില്ല. ഇത് ടീമിന് തിരിച്ചടിയായേക്കും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *