സെഞ്ച്വറിക്കൊപ്പം എട്ട് വിക്കറ്റും നേടി സക്സേന; ആന്ധ്രക്കെതിരെ കേരളത്തിന് തകർപ്പൻ ജയം
രഞ്ജി ട്രോഫിയിൽ സീസണിൽ കേരളത്തിന് ആദ്യ ജയം. ആന്ധ്രക്കെതിരെ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് കേരളം സ്വന്തമാക്കിയത്. വിജയലക്ഷ്യമായ 42 റൺസ് കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. ജലജ് സക്സേനയുടെ ഓൾ റൗണ്ട് പ്രകടനമാണ് കേരളത്തിന് ഗംഭീര വിജയം സമ്മാനിച്ചത്.
ആദ്യ ഇന്നിംഗിസിൽ 133 റൺസുമായി കേരളത്തിന്റെ നട്ടെല്ലായ സക്സേന ആന്ധ്രയുടെ രണ്ടാമിന്നിംഗ്സിൽ എട്ട് വിക്കറ്റുകളും പിഴുതു. രണ്ടിന്നിംഗ്സുകളിലുമായി ഒമ്പത് വിക്കറ്റുകളാണ് സക്സേന വീഴ്ത്തിയത്. ഒന്നാമിന്നിംഗ്സിൽ ആന്ധ്ര 254 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു
കേരളം ഒന്നാമിന്നിംഗ്സിൽ 328 റൺസിന് എല്ലാവരും പുറത്തായി. സക്സേന 133 റൺസെടുത്തു. അരുൺ കാർത്തിക് 56 റൺസെടുത്തു. രണ്ടാമിന്നിംഗ്സിൽ ആന്ധ്ര വെറും 115 റൺസിന് എല്ലാവരും പുറത്തായി. എട്ട് വിക്കറ്റുകളാണ് സക്സേന രണ്ടാമിന്നിംഗ്സിൽ വീഴ്ത്തിയത്